'ശാലിനി അഭിനയിച്ച സിനിമകൾ പോലും പ്രശ്നത്തിലായി, അത്ര നല്ലയാളല്ല അജിത്ത്'; വിമർശിച്ച് സോഷ്യൽ മീഡിയ

സിനിമാ രം​ഗത്ത് ജെന്റിൽമാൻ ഇമേജുള്ള നടനാണ് അജിത്ത് കുമാർ. സഹപ്രവർത്തകരിൽ മിക്കവർക്കും അജിത്തിനെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. താരപകിട്ടുകളിൽ ജീവിക്കുന്നയാളല്ല അജിത്ത് എന്നാണ് ആരാധകരും അടുത്തറിയുന്നവരും പറയാറുള്ളത്. സ്വന്തം ജീവിതം മറന്ന് തന്നെ ആഘോഷിക്കുന്ന ആരാധകരോടും അജിത്തിന് താൽപര്യമില്ല. എന്നാൽ അജിത്തിന്റെ ഇമേജിന് വലിയ പ്രഹരമായിരിക്കുകയാണ് മുൻ കാമുകിയായ ഹീര രാജ​ഗോപാലിന്റെ ആരോപണങ്ങൾ.

സിനിമാതാരമായിരുന്ന ഹീര കരിയർ വിട്ടിട്ട് ഏറെക്കാലമായി. നടിയായിരുന്ന കാലത്താണ് ഹീര അജിത്തുമായി അടുക്കുന്നത്. 90 കളിലെ ഈ പ്രണയ ബന്ധം അധിക കാലം നീണ്ട് നിന്നില്ല. ഹീരയുമായി പിരിഞ്ഞ അജിത്ത് നടി ശാലിനിയുമായി പ്രണയത്തിലാകുകയും ശാലിനിയെ വിവാഹം ചെയ്യുകയും ചെയ്തു.

Ajith Kumar

കഴിഞ്ഞ ദിവസം തന്റെ ബ്ലോ​ഗിലൂടെ ​ഗുരുതരമായ ആരോപണങ്ങളാണ് അജിത്തിനെതിരെ ഹീര ഉന്നയിച്ചത്. പ്രശ്നകലുഷിതമായ ബ്രേക്കപ്പിനെക്കുറിച്ചും അജിത്ത് തന്നോട് ചെയ്ത ദ്രോഹങ്ങളെക്കുറിച്ചും ഹീര വെളിപ്പെടുത്തൽ ന‌ടത്തുന്നു. അജിത്തോ നടന്റെ അടുത്ത വൃത്തങ്ങളോ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അതേസമയം സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്. അജിത്തിന്റെ പേരെടുത്ത് ഹീര പരാമർശിക്കുന്നില്ല. ആക്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്.

അജിത്തിനെക്കുറിച്ചുള്ള വാദങ്ങൾ സത്യമായിരിക്കാമെന്നാണ് റെഡിറ്റിൽ വരുന്ന അഭിപ്രായങ്ങൾ. അജിത്ത് ഇന്നത്തെ പോലെ സൗമ്യ സ്വഭാവക്കാരനായിരുന്നില്ല യുവത്വത്തതിലെന്ന് വാദമുണ്ട്. ദേഷ്യക്കാരനായിരുന്ന ഒരു കാലം അജിത്തിനുണ്ട്. ചിലർ അജിത്തിന്റെ ജീവിതത്തിലെ ചില കാര്യങ്ങളും ചൂണ്ടിക്കാട്ടി. ഭാര്യയായ ശാലിനി അഭിനയിക്കുന്നതിൽ അജിത്തിന് എതിർപ്പുണ്ടായിരുന്നെന്നാണ് കമന്റുകൾ. പൊസസീവ് ആയ അജിത്ത് പ്രണയത്തിലായിരുന്ന സമയത്തേ ശാലിനി മറ്റ് നടൻമാർക്കാപ്പം അഭിനയിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിരുന്നു, ശാലിനിയുടെ സിനിമകൾ അജിത്ത് കാരണം പ്രശ്നങ്ങൾ നേരിട്ടു എന്നിങ്ങനെ വിമർശനങ്ങൾ നീളുന്നു.

Ajith Kumar  Shalini

ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് സംവിധായകൻ കമൽ ഒരിക്കൽ നടത്തിയ തുറന്ന് പറച്ചിലാണ്. നിറം എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കിലും നായിക ശാലിനിയായിരുന്നു. ആ സമയത്ത് ശാലിനി-അജിത്ത് വിവാഹം തീരുമാനിച്ച സമയമാണ്. പ്രശാന്തായിരുന്നു സിനിമയിലെ നായകൻ. വിവാഹത്തിന് മുമ്പ് ഷൂട്ട് തീരണം, വിവാഹ ശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് കമലിനോട് അജിത്ത് ആവശ്യപ്പെട്ടിരുന്നു.

പ്രശാന്ത്, അജിത്ത് പ്രശ്നമായിരുന്നിരിക്കാം ഇതിന് കാരണമെന്നും കമൽ അന്ന് പറഞ്ഞു. ശാലിനിയുടെ വിവാഹത്തിന് മുമ്പ് ഷൂട്ട് തീർക്കാൻ ശ്രമിച്ചെങ്കിലും പ്രശാന്ത് ഡേറ്റ് തരാതെ പ്രശ്നങ്ങളുണ്ടാക്കി. ഒടുവിൽ ഷൂട്ട് കൃത്യസമയത്ത് തീർന്നില്ല. വിവാഹ ശേഷം ശാലിനി അഭിനയിക്കാൻ വരാത്തതിനാൽ ഡ്യൂപ്പിനെ വെച്ചാണ് കമൽ ഈ സിനിമ പൂർത്തിയാക്കിയത്. ഇക്കാര്യമാണ് ഇന്ന് റെഡിറ്റിൽ അജിത്തിനെതിരെ നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നത്.

അജിത്ത് ഹീരയുടെ സഹായത്തോെടെയാണ് സിനിമാ രം​ഗത്ത് അവസരങ്ങൾ നേടിയതെന്നും ഹീരയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തോന്നുന്നെന്നും കമന്റുകൾ വരുന്നുണ്ട്. അജിത്ത് ആരാധകർ വിമർശനങ്ങളെ തടുക്കാൻ ലഭിക്കുന്നുണ്ട്. അജിത്തിന്റെ ഇമേജിനെ തകർക്കാനുള്ള ശ്രമമാണിതെന്നാണ് ഇവരുടെ വാദം. ഇതുവരെ ആരും അജിത്തിനെതിരെ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും ആരാധകർ വാദിക്കുന്നു. സിനിമാ ഷൂട്ടിം​ഗ് കഴിഞ്ഞാൽ ലെെം ലെെറ്റിൽ നിന്നും പരമാവധി മാറി നിൽക്കാൻ ശ്രമിക്കുന്ന താരമാണ് അജിത്ത് കുമാർ. ഷോകളിലെ പ്രൊമോഷണൽ ഇവന്റുകളിലോ അജിത്തിനെ കാണാറേയില്ല. ഹീരയുടെ ആരോപണത്തോട് നടൻ പ്രതികരിക്കുമോ എന്ന് വ്യക്തമല്ല.

More from Filmibeat

Read more about: ajith kumar shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X