twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ

    |

    തെന്നിന്ത്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഹന്‍സിക മോത്വനി. 2022 ന്റെ അവസാനത്തോട് കൂടിയാണ് നടിയും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഏറെ കാലമായി ഹന്‍സിക ഉടനെ വിവാഹിതയായേക്കും എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട്. ഒടുവില്‍ പറഞ്ഞിരുന്നത് പോലെ തന്നെ നടി തന്റെ ബിസിനസ് പാര്‍ട്‌നറും സുഹൃത്തുമായ സൊഹൈല്‍ കതൂരിയെ വിവാഹം കഴിച്ചു.

    വിവാഹത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള റിലേഷനെ കുറിച്ചും സൊഹൈലിന്റെ ആദ്യ വിവാഹത്തെ പറ്റിയുമൊക്കെയുള്ള കഥകള്‍ പുറത്ത് വരുന്നത്. ഒടുവില്‍ വിവാഹത്തെ കുറിച്ചുള്ള വീഡിയോയും വരികയാണെന്ന് പറഞ്ഞ് നടി പുതിയൊരു പ്രൊമോയുമായി വന്നിരിക്കുകയാണ്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്.

    Also Read: റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരുംAlso Read: റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും

     hansika

    ഹന്‍സിക പ്രണയത്തിലാണെന്ന് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതാരാണെന്ന് മാത്രം വ്യക്തമായിരുന്നില്ല. ഒടുവില്‍ ഏറെ കാലം സുഹൃത്തും ബിസിനസ് പങ്കാളിയുമൊയ സൊഹൈലുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് നടി തന്നെ പുറംലോകത്തെ അറിയിച്ചു. അദ്ദേഹം തന്നെ പ്രൊപ്പോസ് ചെയ്തുവെന്ന് പറഞ്ഞ് നടി തന്നെയാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വൈകാതെ വലിയ ആഘോഷമായി തന്നെ താരവിവാഹം നടക്കുകയും ചെയ്തു.

    വിവാഹത്തിന്റെ വീഡിയോ ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ പുറത്ത് വരുമെന്ന് പറഞ്ഞാണ് ഹന്‍സിക പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുന്നത്. 'മനോഹരമായ പ്രണയവും സ്വപ്‌നം പോലെയിരുന്ന കല്യാണവുമൊക്കെ പെര്‍ഫെക്ടായിരുന്നു. ആ കല്യാണത്തിനും പ്രണയത്തിനുമൊക്കെ കുറച്ച് ഡ്രാമ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയിരിക്കും', എന്നുമാണ് പ്രൊമോയില്‍ പറയുന്നത്.

    Also Read: ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലായിരുന്നു; തുടക്ക കാലത്തെ കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്Also Read: ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലായിരുന്നു; തുടക്ക കാലത്തെ കുറിച്ച് സംവിധായകന്‍ അനുരാഗ് കശ്യപ്

     hansika-sohail

    വീഡിയോയുടെ ഇടയില്‍ താന്‍ അനുഭവിച്ച വികാരങ്ങളെ പറ്റി ഹാന്‍സികയും സംസാരിക്കുന്നുണ്ട്. 'എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെ കഠിനമായൊരു കാര്യമാണ്. മറ്റൊരാളുടെ കഴിഞ്ഞ കാലത്തെ കുറിച്ച് ചോദിക്കരുതെന്ന് നീ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്് നല്ലൊരു ഫീലിങ് അല്ലെന്നും കഴിഞ്ഞെങ്കില്‍ എല്ലാം ഇവിടെ വെച്ച് അവസാനിപ്പിക്കാമെന്നുമൊക്കെ', ഹന്‍സിക പറയുന്നത് കാണാം. പ്രണയകാലം ഒന്ന് റീക്രിയേറ്റ് ചെയ്തതാണെന്നാണ് ഇതിലൂടെ മനസിലാവുന്നത്.

    ഒടുവില്‍ ഇത് വേറിട്ടൊരു അനുഭവമാണെന്ന് നടി പറയുന്നതോട് കൂടിയാണ് വിവാഹത്തിന്റെ ദൃശ്യങ്ങളിലേക്ക് പോകുന്നത്. ഫെബ്രുവരി പത്ത് മുതല്‍ ഹോട്ട്‌സ്റ്റാറിലൂടെയാണ് ഹന്‍സികയുടെ വിവാഹ വീഡിയോ പുറത്ത് വരിക. അതേ സമയം പ്രൊമോ വീഡിയോയുടെ താഴെ നടിയെ കളിയാക്കി കൊണ്ട് നിരവധി പേരാണ് എത്തുന്നത്. 'കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതും പോരാ, എന്നിട്ട് അതിലൊരു വീഡിയോ കൂടി ഇടുന്നോ', എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്.

    hansika

    നേരത്തെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞത് മുതല്‍ ഹന്‍സികയ്ക്ക് എതിരെ സമാനമായ ആരോപണം ഉയര്‍ന്ന് വന്നിരുന്നു. നടിയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി എന്ന യുവതിയെയാണ് സൊഹൈല്‍ ആദ്യം വിവാഹം കഴിക്കുന്നത്. 2016 ല്‍ നടത്തിയ വിവാഹത്തില്‍ അന്ന് ഹന്‍സികയും പങ്കെടുത്തിരുന്നു. ചടങ്ങുകളിലെല്ലാം മുന്നില്‍ നിന്ന നടി തന്നെ പിന്നീട് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായി എത്തിയത് ആരാധകരെ പോലും ചൊടിപ്പിച്ചു.

    ഭാവിയില്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആളുടെ ആദ്യ വിവാഹം ഇത്രത്തോളം ആഘോഷിച്ച വേറൊരു പെണ്‍കുട്ടിയും കാണില്ലെന്നാണ് അന്ന് ഹന്‍സികയെ കുറിച്ച് പലരും പറഞ്ഞത്. സൊഹൈലിന്റെയും റിങ്കിയുടെയും ജീവിതത്തിനിടയില്‍ ഹന്‍സിക വന്നതാവും ആ ബന്ധം തകരാന്‍ കാരണമെന്നും ചിലര്‍ കണ്ടുപിടിച്ചു. ഇതോട് കൂടി വിമര്‍ശനങ്ങള്‍ കൂടുതലാവുകയായിരുന്നു.

    എട്ട് വര്‍ഷത്തോളം നീണ്ട അടുപ്പത്തിനൊടുവിലാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. 2019 മുതല്‍ ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്ത് തുടങ്ങി. ബന്ധം കൂടുതല്‍ അടുപ്പത്തിലാക്കിയത് ഈ ബിസിനസ് പങ്കാളിത്തമാണെന്നാണ് അറിയുന്നത്.

    English summary
    Netizens Trolled Hansika In Her Wedding Teaser Over Marrying Her Friends Husband. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X