twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോള പരസ്യത്തില്‍ അഭിനയിച്ച വിജയ് എങ്ങനെ കോള കുടിക്കരുതെന്ന് പറയും?

    By Aswathi
    |

    വിജയ് യെ നായകനാക്കി എ ആര്‍ മുകുഗദോസ് സംവിധാനം ചെയ്ത 'കത്തി' കുതിച്ചു പായുമ്പോള്‍ ഒന്നിനു പിന്നില്‍ ഒന്നായി സിനിമയ്ക്ക് വിവാദങ്ങളും കണ്ടെത്തി ചിലര്‍ രംഗത്തെത്തിറങ്ങുന്നു. സാമൂഹിക പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നത് ചിലര്‍ക്ക് പിടിയ്ക്കില്ലല്ലോ എന്നാണ് വിജയ് ആരാധകരുടെ പക്ഷം.

    പ്രൊഡക്ഷന്‍ ഹൗസിനെ ചൊല്ലിയുള്ള വിവാദങ്ങളെ മാറ്റി നിര്‍ത്തി ഒരു വിധത്തിലാണ് കത്തി റിലീസായത്. റിലീസായപ്പോഴോ, ചിത്രത്തില്‍ വിജയുടെ കഥാപാത്രം ഉപയോഗിച്ച ഡയലോഗുകള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. 2 ജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചും മറ്റും വിജയുടെ കഥാപാത്രം പറഞ്ഞ ഡയലോഗുകളും പൊക്കി പിടിച്ച് ചിലര്‍ കോടതിവരെ എത്തി.

    vijay-cola

    ഇപ്പോള്‍ പ്രശ്‌നം പണ്ടെങ്ങോ വിജയ് കോളക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതാണ്. കത്തിയില്‍ കോളക്കമ്പനിയുടെ ജലചൂഷണത്തെ കുറിച്ച് ശക്തമായ നിലപാടുകളാണ് കഥാപാത്രം സ്വീകരിയ്ക്കുന്നത്. ജലചൂഷണത്തിനെതിരെ നികത്തപ്പെട്ട കുളങ്ങളുടെയും നദികളുടെയും കണക്കുകള്‍ നിരത്തി കത്തുന്ന ഡയലോഗകളുമുണ്ട്. ചിത്രത്തിലെ ക്ലൈമാക്‌സ് സീനും വിജയ് മുമ്പ് അഭിനയിച്ച കോളക്കമ്പനിയുടെ പരസ്യവും ചേര്‍ത്തൊരു വീഡിയോ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

    കോളക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ച ഒരാളുടെ കോളവിരുദ്ധ സിനിമയുമായുള്ള വൈരുദ്യത്തെ ചോദ്യം ചെയ്യുകയാണ് വീഡിയോയില്‍. ചിത്രത്തിന്റെ സന്ദേശം നല്ലതാണെന്ന് സമ്മതിയ്ക്കുന്ന വീഡിയോ നടന്‍ രണ്ട് വള്ളത്തില്‍ കാലുവയ്ക്കുന്നത് ശരിയല്ല എന്ന് പറയുന്നു. കാശ് കിട്ടിയാല്‍ ഞാന്‍ ആരെ വേണമെങ്കിലും തട്ടുമെന്ന വിജയ് യുടെ 'പോക്കിരി' എന്ന ചിത്രത്തിലെ ഡയലോഗോടുകൂടിയാണ് വീഡിയോ തീരുന്നത്.

    2002 മുതല്‍ കോളക്കമ്പനിയുടെ ദക്ഷിണേന്ത്യന്‍ അംബാസിഡറായ വിജയ് പരസ്യങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഹാരിസ് ജയരാജ് സംഗീതം നല്‍കിയ കോളക്കമ്പനിയുടെ പരസ്യത്തില്‍ അമൃത റാവുവിനൊപ്പം വിജയ് ചുവടുവയ്ക്കുന്നുണ്ട്. മറ്റൊരു പരസ്യത്തില്‍ കത്രീന കൈഫിനൊപ്പവും. അതേ സമയം സിനിമയെ സിനിമയായി കാണണമെന്ന് പറഞ്ഞുകൊണ്ട് വിജയ് യെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.

    English summary
    Never ending controversy for Vijay's kaththi movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X