തമിഴിലെ മഞ്ജു വാര്യരാണ് ജ്യോതിക, തിരിച്ച് വരവ് ചുമ്മാതല്ല! എല്ലാ ഐശ്വര്യത്തിനും കാരണം താര കുടുംബം!!
Recommended Video

തൊണ്ണൂറുകളില്‍ തമിഴ് സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ജ്യോതിക. നടന്‍ സൂര്യയുമായിട്ടുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും സൂര്യ-ജ്യോതിക കുടുംബം പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം 36 വയതിനിലെ എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ ജ്യോതിക തിരിച്ച് വന്നിരുന്നു. ശേഷം കൈനിറയെ സിനിമകളുമായി വീണ്ടും സജീവമായി സിനിമയില്‍ തുടരുകയാണ്. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയാണ് തിരിച്ച് വരവിന് പിന്നിലെന്ന് നടി പറയാറുണ്ട്.
കഴിഞ്ഞ ബുധനാഴ്ച തമിഴ് സിനിമാ ഇന്‍സ്ട്രിയെ സംബന്ധിച്ച് രണ്ട് സന്തോഷ കാര്യങ്ങളായിരുന്നു സംഭവിച്ചത്. ജ്യോതിക നായികയാവുന്ന സിനിമയും ആര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായ രണ്ട് സിനിമകളായിരുന്നു ഒരു ദിവസം പ്രഖ്യാപിച്ചത്. നവാഗത സംവിധായകന്‍ എസ് രാജ് സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത സിനിമയിലാണ് ജ്യോതിക അഭിനയിക്കുന്നത്.

ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ ആഴ്ച തന്നെ തുടങ്ങാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം ഭര്‍ത്താവും നടനുമായ സൂര്യയ്‌ക്കൊപ്പം സിനിമയുടെ പൂജ ചടങ്ങുകളില്‍ ജ്യോതിക പങ്കെടുത്തിരുന്നു. സിനിമയില്‍ ഒത്തിരിയധികം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് ജ്യോതിക. അതുപോലൊരു സിനിമയായിരിക്കും ഇതെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാഗമുനി എന്ന് പേരിട്ടിരിക്കുന്ന ആര്യയുടെ ചിത്രം ശാന്ത കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. മഹിമ നമ്പ്യാര്‍, ഇന്ദുജ എന്നിവരാണ് ആര്യയ്‌ക്കൊപ്പം സിനിമയിലെ മറ്റ് താരങ്ങള്‍. സ്റ്റുഡിയോ ഗ്രീനിന്റെ കീഴിലാണ് മാഗമുനി നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications