നയന്‍താര അഭിനയം അവസാനിപ്പിക്കുന്നു; 2 കുഞ്ഞുങ്ങള്‍ വന്നതിന് ശേഷം തീരുമാനം ശക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍
വിമര്‍ശനങ്ങളില്‍ നിന്നും താരപദവി സ്വന്തമാക്കിയ നടിയാണ് നയന്‍താര. ഗ്ലാമറസ് റോളുകള്‍ ചെയ്തതിന്റെ പേരില്‍ നിരവധി പേര്‍ കളിയാക്കിയ നയന്‍സ് പിന്നീട് വളര്‍ന്നത് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായിട്ടാണ്. നായകന്മാര്‍ പോലുമില്ലെങ്കിലും നയന്‍താരയുടെ സിനിമകള്‍ കാണാന്‍ ആളുകള്‍ കൂട്ടമായിട്ടെത്തും.
ഒരു നടിയെന്ന നിലയില്‍ എല്ലാ ഉയരങ്ങളും കീഴടക്കാന്‍ നയന്‍താരയ്ക്ക് സാധിച്ചുവെന്ന് പറയാം. അതിനൊപ്പം കുടുംബത്തിന്റെ കാര്യത്തിലും നൂറ് ശതമാനം വിജയമാണ് നടിയ്ക്ക് ലഭിച്ചത്. കാമുകനായിരുന്ന വിഘ്‌നേശ് ശിവനെ വിവാഹം കഴിക്കുകയും രണ്ട് കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ നടി സിനിമ ഉപേക്ഷിച്ച് പോവുകയാണെന്ന തരത്തിലൊരു പ്രചരണം നടക്കുകയാണിപ്പോള്‍.

2022 ജൂണിലാണ് നയന്‍താരയും വിഘ്‌നേശ് ശിവനും തമ്മില്‍ വിവാഹിതരാവുന്നത്. താരസമ്പന്നമായ വിവാഹത്തിന് ശേഷം രണ്ട് മാസത്തിനുള്ളില്‍ തങ്ങള്‍ മാതാപിതാക്കളായെന്ന് നയന്‍താരയും വിഘ്‌നേശും പുറംലോകത്തോട് പറഞ്ഞു.
നേരത്തെ രജിസ്റ്റര്‍ മ്യാരേജിലൂടെ ഒന്നായ താരങ്ങള്‍ വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുകയായിരുന്നു. ഇരട്ട ആണ്‍കുട്ടികളാണ് താരദമ്പതിമാര്‍ക്ക് ജനിച്ചതും. മക്കളുടെ കൂടെ നല്ലൊരു ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാനും നയന്‍താരയ്ക്ക് സാധിച്ചു.

ഇതോടെ സിനിമയില്‍ നിന്നും കുറച്ച് പിന്നോട്ട് വലിയാന്‍ നടി തീരുമാനിച്ചതായിട്ടാണ് വിവരം. അവസാനം നയന്‍താരയുടേതായി റിലീസിനെത്തിയ കണക്ട് എന്ന ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചിരുന്നില്ല. ഇനി നയന്‍താര ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ജവാന്‍, അതുപോലെ തമിഴിലൊരുങ്ങുന്ന ഇരൈവന്‍ എന്നിങ്ങനെ രണ്ട് സിനിമകളാണ് വരാനുള്ളത്. ശേഷം നടി സിനിമയില്‍ നിന്നും മാറി നിന്നേക്കുമെന്നാണ് അഭ്യൂഹം.

തന്റെ ഇരട്ടക്കുട്ടികളായ കാര്യങ്ങള്‍ നോക്കാനും അവരുടെ സംരക്ഷണം കൂടി കണക്കിലെടുത്താണ് നയന്‍താര ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് വിവരം നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമാ നിര്‍മാണത്തിലേക്ക് കൂടി ചുവടുറപ്പിക്കാന്‍ നയന്‍സ് തീരുമാനിച്ചതായിട്ടും സൂചനയുണ്ട്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്‍ കൂടെയുണ്ടെന്നതാണ് ശ്രദ്ധേയം.

എന്നാല്‍ ഇത്രയും സൂപ്പര്‍താരപദവിയിലിരിക്കുമ്പോള്‍ നയന്‍താരയുടെ പിന്മാറ്റം ഉള്‍കൊള്ളാന്‍ സാധിക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഗര്‍ഭിണിയാകാത്തത് കൊണ്ട് തന്നെ ശാരീരിക ബുദ്ധിമുട്ടുകള്‍ നടിയ്ക്ക് ഉണ്ടാവില്ലല്ലോ, കുട്ടികളെ നോക്കാന്‍ സാഹയത്തിന് ആരെയെങ്കിലും ഏല്‍പ്പിച്ചിട്ട് അഭിനയിക്കാമെന്നതാണ് ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. എന്നാല്‍ അമ്മ എന്ന നിലയില്‍ നയന്‍താരയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്.

സിനിമയും അഭിനയവും ഗ്ലാമറസ് ലോകവും മാത്രമല്ല ജീവിതമെന്ന് അവര്‍ തിരിച്ചറിഞ്ഞു. ബന്ധങ്ങള്‍ക്ക് പ്രത്യേകത പരിഗണനയും സ്‌നേഹവും നല്‍കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയിട്ടാവാം നയന്‍താര ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയിട്ടുണ്ടാവുക. അത് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











