ഈ പാട്ടു കാണരുത്! ഇതു നിങ്ങളെ ലഹരി പിടിപ്പിക്കും!!
ഒരിക്കല്‍പോലും ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വിരളമായിരിക്കും.അത്രത്തോളം മനോഹരമാണ് ഓരോ പ്രണയവും. പ്രണയത്തോളം മനുഷ്യനെ ലഹരി പിടിപ്പിക്കുന്ന മറ്റൊന്നും ഈ ലോകത്തില്ല,എന്നുതന്നെ പറയാം. പ്രണയത്തെ അറിഞ്ഞവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയഗാനങ്ങള്‍ എന്നും പ്രിയപെട്ടതാണ്.

ഗൗതം മേനോന്റെ ഒന്‍ഗ്ര ഒറിജിനല്‍സ് സീരീസിലെ ഏറ്റവും പുതിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'ബോധൈ കോതൈ' എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരെ പ്രണയത്തിന്റെ മറ്റൊരു ലഹരിയിലേക്കാണ് കൊണ്ടെത്തിക്കുന്നത്.ശരീരത്തെക്കാള്‍ ഉപരി കാമുകിയുടെ പ്രണയം ലഹരിയാക്കുന്ന കാമുകനും അവരുടെ മനോഹരമായ പ്രണയവുമാണ് ഗാനം അവതരിപ്പിക്കുന്നത്. മനോജ് പരമഹംസ പകര്‍ത്തിയ മനോഹരമായ ദൃശ്യങ്ങള്‍ ഓരോ വട്ടം കാണുമ്പോഴും വീണ്ടും പ്രേക്ഷരെ ലഹരിപിടിപ്പിക്കുന്നു. ഒരു പക്ഷേ ആ ദൃശ്യങ്ങള്‍തന്നെയാവാം ഈ ഗാനത്തെ ഇത്രമേല്‍ മനോഹരമാക്കിതീര്‍ത്തത്.

അഥര്‍വയും ഐശ്വര്യ രാജേഷുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് കാര്‍ത്തിക്ക് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. കാര്‍ത്തിക്കും സഞ്ജിത്ത് ഹെഗ്‌ഡേയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആല്‍ബത്തിന്റെ ആശയവും ഗൗതം മേനോന്റേതാണ്. ഒന്‍ഗ്ര ഒറിജിനല്‍സ് സീരീസില്‍ ടൊവിനോയും ദിവ്യദര്‍ശിനിയും ഒരുമിച്ചഭിനയിച്ച 'ഉലവിരവ്' എന്ന ഗാനവും ഇതിനുമുന്‍പ് ഹിറ്റായിരുന്നു.


Click it and Unblock the Notifications