ചിരിപ്പിക്കാനായി ജ്യോതിക തിരിച്ചെത്തുന്നു; കാട്രിന്‍ മൊഴിയുടെ ടീസര്‍ പുറത്തുവിട്ട് സൂര്യ
തമിഴില്‍ മാത്രമല്ല മറ്റെല്ലാം ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ജ്യോതിക. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം ചലച്ചിത്രരംഗത്തേക്ക് തിരികെ എത്തിയ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്. വിദ്യ ബാലന്‍ നായികയായി എത്തിയ ഹിന്ദി ചിത്രം തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയാണ് ജ്യോതികയുടെ ഏറ്റവും പുതിയ പടം. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യയാണ് ടീസര്‍ പുറത്തുവിട്ടത്. തമാശക്കാരിയായി ജോ തിരിച്ചെത്തുന്നു നിങ്ങള്‍ക്കിത് ഇഷ്ടപെടുമെന്ന് എനിക്കുറപ്പാണ് എന്ന കുറിപ്പോടെയാണ് സൂര്യ ടീസര്‍ പങ്കുവെച്ചത്. റേഡിയോ ജോക്കിയാവാന്‍ ആഗ്രഹിച്ചു നടക്കുന്ന വീട്ടമ്മയായ വിജയലക്ഷ്മിയെയാണ് ടീസറിലൂടെ അണിയറപ്രവര്‍ത്തകര്‍ പരിചയപെടുത്തുന്നത്. ചിത്രം രസകരമായിരിക്കും എന്നാണ് ടെയിലര്‍ സൂചിപ്പിക്കുന്നത്.
വീട്ടമ്മയും പിന്നീട് റേഡിയോ ജോക്കിയുമാകുന്ന സ്ത്രീയുടെ കഥയാണ് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ തുമാരി സുലു പറഞ്ഞത്. റേഡിയോ ജോക്കിയാവാന്‍ ശ്രമിക്കുന്ന കഥാപാത്രമായി തന്നെയാണ് ജ്യോതിക കാട്രിന്‍ മൊഴിയിലെത്തുന്നത്. രാധ മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൊഴി എന്ന ചിത്രത്തിനുശേഷം രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിക്കുകയാണ് ചിത്രത്തിലൂടെ. കോമഡി, ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ വിദ്ധാര്‍ത്ഥ് ആണ് നായകന്‍. മാനവ് കൗള്‍ ഹിന്ദിയില്‍ ചെയ്ത വേഷമാണ് വിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്.

സ്ത്രീശാക്തീകരണത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. എ ആര്‍ റഹ്മാന്റെ ബന്ധുവായ എ എച്ച് കാഷിഫ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ശരണ്യ പൊന്‍വര്‍ണന്‍,ഉര്‍വ്വശി,ലക്ഷ്മി മഞ്ജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകള്‍ക്കുളള പത്ത് കല്‍പ്പനകള്‍ എഴുതിയ പ്ലക്കാര്‍ഡുമായി ജ്യോതിക നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്‌റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യങ്ങളില്‍ വൈറലായിരുന്നു. ധനന്‍ജയനാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്ടോബര്‍ 18നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.


Click it and Unblock the Notifications











