വാലു എന്ന ചിത്രം ചിമ്പുവിന്റെ പിറന്നാള്‍ മധുരം
ചിമ്പുവും ഹന്‍സികയും താര ജോഡികളാകുന്ന കോമഡി ത്രില്ലര്‍ വാലു എന്ന തമിഴ് ചിത്രം ചിമ്പുവിന്റെ പിറന്നാളിന് റിലീസ് ചെയ്യും. ക്രിസ്തുമസ്സിന് ചിത്രം തിയറ്ററുകളില്‍ എത്തും എന്നായിരുന്നു നേരെത്തെ പറഞ്ഞിരുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനം ആയ ഫെബ്രവരി മൂന്നിന് ചിത്രം റിലീസ് ചെയ്യാന്‍ ആണ് ഒടുവിലത്തെ തീരുമാനം.
വാലു എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിന് ചിമ്പുവിനൊപ്പം നടി മീനയും സിമ്രാനും നൃത്ത ചുവടുകള്‍ വെക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിജയ് ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. വിജയ് ചന്ദറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശക്തി ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം ആണ് വാലു. ഹാസ്യ താരം സന്താനം ഈ ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വി.ടി.വി ഗണേശ്, ബ്രഹ്മാന്ദം, ആദിത്യ, ആടുകളം നരേന്‍ എന്നിവരും ചിത്രത്തില്‍ വേഷം ഇടുന്നു. എസ് തമനാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
2012ല്‍ പുറത്തിറങ്ങിയ പോടാ പോടിക്കു ശേഷം ചിമ്പു നായകനായി എത്തുന്ന ചിത്രം കൂടിയാണ് വാലു. കഴിഞ്ഞ കുറച്ചു നാളുകളായി ചിമ്പുവിന് നല്ല വേഷങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ചിമ്പുവിന്റെ വാലു എന്ന സിനിമ ഒരു മികച്ച ചിത്രം ആയി പ്രതീക്ഷിക്കാം.


Click it and Unblock the Notifications











