'അവളിലെ' നയന്‍താര വിദ്യയെപ്പോലെയല്ല
ബോളിവുഡില്‍ വിദ്യാബാലന്‍ അവിസ്മരണീയമാക്കിയ കഹാനിയുടെ തെലുങ്ക് പതിപ്പില്‍ നായികയായത് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ്. അനാമികയെന്ന് പേരിട്ടിരിക്കുന്ന ചിത്രം ഫെബ്രുവരി 26ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ഇതിനിടെ കഹാനിയുടെ തമിഴ് പതിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തമിഴ് പതിപ്പിലും നായികയാവുക നയന്‍താര തന്നെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ പേരു സംബന്ധിച്ച് പലപല ഊഹാപോഹങ്ങളാണ് പന്നിരുന്നത്. ഇപ്പോള്‍ ഒടുക്കം അണിയറക്കാര്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. 'അവള്‍' എന്നാണ് കഹാനിയുടെ ഹിന്ദി റീമേക്കിന്റെ പേര്. നീ എങ്കേ എന്‍ അന്‍പേ എന്നതുള്‍പ്പെടെയുള്ള പേരുകള്‍ നേരത്തേ പറഞ്ഞുകേട്ടിരുന്നു. എന്തായാലും നായികാപ്രാധാന്യമുള്ള ചിത്രമായതുകൊണ്ടുതന്നെ അവള്‍ എന്ന പേര് ചിത്രത്തിന്റെ ഇതിവൃത്തത്തിന് നന്നേ യോജിച്ചതാണെന്നാണ് അഭിപ്രായം ഉയര്‍ന്നിരിക്കുന്നത്. ശേഖര്‍ കമ്മൂല തന്നെയാണ് തമിഴിലും ചിത്രമൊരുക്കുന്നത്.
ഹിന്ദിചിത്രത്തില്‍ നിന്നും പല മാറ്റങ്ങളുമായിട്ടാണ് തമിഴ് ചിത്രമൊരുങ്ങുകയെന്ന് നേരത്തേ തന്നെ അണിയറക്കാര്‍ പറഞ്ഞിരുന്നു. വിദ്യാ ബാലന്‍ ചെയ്ത കഥാപാത്രത്തിന്റെ തനിപ്പകര്‍പ്പാവില്ല തമിഴ് പതിപ്പിലെ തന്റെ കഥാപാത്രമെന്ന് നയന്‍താരയും നേരത്തേ പറഞ്ഞിരുന്നു. തമിഴ് സംസ്‌കാരത്തിന് ചേര്‍ന്ന തരത്തില്‍ കാതലായ മാറ്റങ്ങള്‍ അവളിലുണ്ടാകുമെന്നാണ് സൂചന.
തെലുങ്ക് ചിത്രമായ അനാമികയിലുള്ള പ്രധാന വ്യത്യാസം, നായിക ഗര്‍ഭിണിയല്ലെന്നുള്ളതാണ്. കഹാനിയില്‍ വിദ്യ ബാലന്‍ അവതരിപ്പിച്ച നായിക കഥാപാത്രം ഗര്‍ഭിണിയായിരുന്നു.


Click it and Unblock the Notifications












