»   » മൊട്ട രാജേന്ദ്രനെ ചുംബിക്കാന്‍ മലയാളി നടി സമ്മതിച്ചില്ല, പിന്നീട് ആ സെറ്റില്‍ സംഭവിച്ചത് ?

മൊട്ട രാജേന്ദ്രനെ ചുംബിക്കാന്‍ മലയാളി നടി സമ്മതിച്ചില്ല, പിന്നീട് ആ സെറ്റില്‍ സംഭവിച്ചത് ?

By: Rohini
Subscribe to Filmibeat Malayalam

മൊട്ട രാജേന്ദ്രനും പവര്‍ സ്റ്റാര്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങലായി എത്തുന്ന തമിഴ് ചിത്രമാണ് മോഹന. മലയാളിയായ നവാഗത നടി കല്യാണി നായരാണ് ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്നത്.

അഹങ്കാരവും തലക്കനവും മേഘ്‌നയെ ചന്ദനമഴയില്‍ നിന്ന് ഒഴിവാക്കി, അമൃതയ്ക്ക് പകരം ഇനിയാര് ?

എ ആര്‍ ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരു രംഗത്ത് കല്യാണി മൊട്ട രാജേന്ദ്രനെ ചുംബിയ്ക്കുന്ന രംഗമുണ്ട്. എന്നാല്‍ ആ രംഗത്തില്‍ അഭിനയിക്കാന്‍ കല്യാണി തയ്യാറായില്ല. പിന്നീട് എന്ത് സംഭവിച്ചു?

മോഹന എന്ന സിനിമ

എ ആര്‍ ആനന്ദ് സംവിധാനം ചെയ്യുന്ന മുഴുനീള ഹാസ്യ ചിത്രമാണ് മോഹന. മോഹന എന്ന ടൈറ്റില്‍ റോളിലാണ് മലയാളത്തില്‍ നിന്നുള്ള നവാഗത നടി കല്യാണി നായര്‍ അഭിനയിക്കുന്നത്. മൊട്ട രാജേന്ദ്രനും പവര്‍സ്റ്റാര്‍ ശ്രീനിവാസും മറ്റ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു

ചുംബന രംഗം

ചിത്രത്തില്‍ മൊട്ട രാജേന്ദ്രനെ നായിക കല്യാണി നായര്‍ ചുംബിയ്ക്കുന്ന ഒരു രംഗമുണ്ട്. അശ്ലീലമായൊരു ചുംബനമോ, ലിപ് ലോക്കോ ഒന്നുമായിരുന്നില്ല ആ രംഗം. പക്ഷെ നടി ആ ഭാഗതത് അഭിനയിക്കാന്‍ മടിച്ചു.

ചെയ്യില്ല എന്ന്

ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ കല്യാണി ഭയക്കുകയായിരുന്നുവത്രെ. കല്യാണി ഭയന്നതിനെ തുടര്‍ന്ന് ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി സംസാരിച്ചു നോക്കി. ഈ സിനിമ തന്നെ താന്‍ ഉപേക്ഷിക്കുകയാണെന്ന് നടി പറഞ്ഞു.

പിന്നെ സംഭവിച്ചത്

സംവിധായകന്‍ ആനന്ദുമായി സംസാരിച്ചിട്ടും നടി ചുംബന രംഗത്ത് അഭിനയിക്കാന്‍ തയ്യാറായില്ല. സംസാരത്തിന്റെ ശബ്ദം മുറിയില്‍ നിന്ന് ഉയര്‍ന്ന് വന്നപ്പോള്‍ അതൊരു തര്‍ക്കമായി വ്യാഖ്യാനിക്കപ്പെട്ടു. ഒടുവില്‍ ആ രംഗം ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്നാണ് കേട്ടത്‌

English summary
Newcomer Kalyani declines to kiss Mottai Rajendran
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam