പെൺകുട്ടിയുമായി എല്ലാം സംസാരിച്ചു, ഒന്നും മറച്ച് വെച്ചിട്ടില്ല! അവളിൽ ഇഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ച് ധനുഷ്

തമിഴ് സിനിമയിലെ പ്രമുഖ നടന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ നടന്‍ നെപ്പോളിയന്റെ മൂത്ത മകന്‍ ധനുഷാണ് കഴിഞ്ഞദിവസം വിവാഹിതനായത്. കോടികള്‍ ചെലവാക്കി താരസമ്പന്നമായിട്ടാണ് താരപുത്രന്‍ വിവാഹിതനായത്.

ചെറിയ പ്രായത്തിലെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അസുഖം ഉള്ളതിനാല്‍ ധനുഷിന് നടക്കാനോ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കാനോ സാധിക്കില്ല. എന്നിരുന്നാലും മകന്റെ ചികിത്സയ്ക്കും മറ്റുമായി താരകുടുംബം വിദേശത്ത് സെറ്റില്‍ ആവുകയായിരുന്നു. വിവാഹ പ്രായമായപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവളെ അദ്ദേഹത്തിന്റെ ഭാര്യയാക്കുകയും ചെയ്തു.

dhanush

എന്നാല്‍ പണം കണ്ടിട്ടാണ് ഈ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചതെന്നും അല്ലാതെ ഒരിക്കലും ഇതുപോലൊരു വിവാഹം നടക്കില്ലെന്നും തുടങ്ങി വലിയ വിമര്‍ശനങ്ങള്‍ താരങ്ങള്‍ക്ക് നേരിടേണ്ടി വന്നു. എന്നാല്‍ പരസ്പരം മനസ്സിലാക്കിയും ഇഷ്ടപ്പെട്ടും തുറന്നു സംസാരിച്ചിട്ടുമാണ് തങ്ങളുടെ വിവാഹം നടന്നതെന്ന് പറയുകയാണ് ധനുഷും ഭാര്യ അക്ഷയയും. വിവാഹത്തിന് പിന്നാലെ ഗലാട്ട തമിഴിന് നല്‍കിയ പുതിയ അഭിമുഖത്തില്‍ നടി സുഹാസിനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നവദമ്പതിമാര്‍.

'വിവാഹം കഴിഞ്ഞത് ഒരു സ്വപ്നമായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് അക്ഷയ പറയുന്നത്. വളരെ സന്തോഷത്തോടെയാണ് വിവാഹസമയത്ത് താന്‍ നിന്നതെന്ന് ധനുഷും സൂചിപ്പിച്ചു. വിവാഹം ഇത്രയും വലുതായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. വേറിട്ടൊരു അനുഭവമായി. ജപ്പാനില്‍ വച്ച് വിവാഹം നടന്നതിനോടൊപ്പം എല്ലാം തനിക്കും പുതിയ അനുഭവമാണ്. നാട്ടില്‍ നടക്കുന്ന വിവാഹവും ഇവിടെ നടന്നതും തമ്മില്‍ വലിയ വ്യത്യാസം ഒന്നും തോന്നിയില്ല. കാരണം സന്തോഷത്തോടെ എല്ലാവരും ചുറ്റിനും ഉണ്ടായിരുന്നു...' അക്ഷയ പറയുന്നു.

ഭാര്യയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണെന്നും ധനുഷ് പറഞ്ഞിരുന്നു. 'അക്ഷയ ഭയങ്കര കെയറിങ് ആണ്, ഫാമിലി ഓറിയന്റഡ് ആണ്, ഇതൊക്കെയാണ് തനിക്ക് താല്പര്യം തോന്നിയത്. പരസ്പരം സംസാരിക്കാന്‍ ഞങ്ങള്‍ക്ക് ഇഷ്ടം പോലെ അവസരം വീട്ടുകാര്‍ ഒരുക്കി തന്നിരുന്നു. എല്ലാ കാര്യങ്ങളും ഞങ്ങള്‍ പരസ്പരം തുറന്നു സംസാരിച്ചു. ആദ്യം വിളിച്ചപ്പോള്‍ തന്നെ എല്ലാം സംസാരിച്ചു. പിന്നീട് പറയാമെന്ന് വിചാരിച്ച് ഒന്നും മറച്ചു വെച്ചിട്ടില്ല. എനിക്ക് ഇഷ്ടമുള്ളത് ഇതൊക്കെയാണ്, ഇഷ്ടമില്ലാത്തത് ഇതാണെന്ന് തുടങ്ങി എല്ലാം പറഞ്ഞിട്ടുണ്ട്.

dhanush

കുറേക്കാലം ഫോണിലാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്. അതിനുശേഷമാണ് നേരില്‍ കണ്ടത്. അത് ശരിക്കും ഭയങ്കര ഒരു അനുഭവമായി. അക്ഷയ കുറച്ച് നെര്‍വസ് ആയെങ്കിലും തനിക്ക് ആകാംഷയായിരുന്നു. വിവാഹം ഉറപ്പിച്ചതിനുശേഷം കൂടുതല്‍ കാര്യങ്ങളും താന്‍ അമ്മയോടാണ് സംസാരിച്ചതെന്നും ധനുഷ് പറയുന്നു.

യുഎസിലേക്ക് പോവുകയാണ്. അതിനു മുന്‍പ് ലോകം മൊത്തം കറങ്ങുന്ന ഒരു ട്രിപ്പ് പോവുകയാണ്. അച്ഛനെയും അമ്മയെയും ഒത്തിരി മിസ് ചെയ്യും. അതാണ് ആകെയുള്ള വിഷമമെന്നാണ് അക്ഷയ പറയുന്നത്.

ഞങ്ങളുടെ വിവാഹനിശ്ചയം ഓണ്‍ലൈനിലൂടെയാണ് നടത്തിയത്. തനിക്ക് യാത്ര ചെയ്യാന്‍ കഴിയാത്തതുകൊണ്ട് മാതാപിതാക്കളാണ് നിശ്ചയത്തിന് പോയത്. താന്‍ സൂമിലൂടെ എല്ലാ ചടങ്ങുകളും നേരിട്ട് കണ്ടുകൊണ്ടേയിരുന്നു. ആ സമയം സന്തോഷമാണ് മനസ്സില്‍ ഉണ്ടായിരുന്നത്. അങ്ങനെയെങ്കിലും അതില്‍ പങ്കെടുക്കാന്‍ സാധിച്ചതിന് ടെക്‌നോളജിക്ക് നന്ദി പറയുകയാണെന്ന്', ധനുഷ് കൂട്ടിച്ചേര്‍ത്തു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X