For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവളെ പോലൊരു ഭാര്യയെ കിട്ടിയ ഞാന്‍ ഭാഗ്യവാനാണ്; രണ്ട് മാസത്തിനുള്ളില്‍ പുതിയ സന്തോഷം പറഞ്ഞ് രവീന്ദ്രര്‍

  |

  ഈ വര്‍ഷം തമിഴ് സിനിമാലോകത്ത് ഏറെ ചര്‍ച്ചയാക്കപ്പെട്ട താരവിവാഹമാണ് നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറിന്റെയും നടി മഹാലക്ഷ്മിയുടെയും. സീരിയലുകളില്‍ അഭിനയിച്ചിരുന്ന മഹാലക്ഷ്മി രവീന്ദ്രറുമായി ഇഷ്ടത്തിലാവുകയായിരുന്നു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താരങ്ങള്‍ വിവാഹം കഴിച്ചു.

  Also Read: നോ പറഞ്ഞവളെ സ്ലട്ട് ഷെയിം ചെയ്യാം, തന്തയ്ക്ക് വിളിച്ചാലും ചോദ്യം ചെയ്യരുത്; റോബിന്‍ ഫാന്‍സിനെതിരെ ജാസ്മിന്‍

  എന്നാല്‍ രവീന്ദ്രറിന് അമിതഭാരമുള്ളതിന്റെ പേരില്‍ പലയിടത്ത് നിന്നും കൡയാക്കലുകള്‍ നേരിടേണ്ടതായി വന്നിരുന്നു. പണം മാത്രം ലക്ഷ്യം വെച്ചിട്ടാണ് മഹാലക്ഷ്മി ഈ വിവാഹത്തിന് തയ്യാറായതെന്നും അതല്ലാതെ മറ്റൊന്നും ഇവര്‍ക്കിടയില്‍ ഇല്ലെന്നുമൊക്കെയാണ് ആരോപണങ്ങള്‍. എന്നാല്‍ ഓരോ ദിവസം കഴിയുംതോറും പ്രണയം ശക്തമാവുകയാണെന്നാണ് താരങ്ങളിപ്പോള്‍ പറയുന്നത്.

  Also Read: കുഞ്ഞിനെ കൈയ്യിലെടുത്ത് നടി അപ്‌സരയും ഭര്‍ത്താവും; തറവാട്ടിലെ ആദ്യ ആണ്‍കുട്ടി എത്തിയെന്ന് താരദമ്പതിമാര്‍

  രവീന്ദ്രറും മഹാലക്ഷ്മിയും വിവാഹിതരായിട്ട് രണ്ട് മാസം കഴിഞ്ഞിരിക്കുകയാണ്. ഇരുവരുടെയും രണ്ടാം വിവാഹം കൂടി ആയതിനാല്‍ എല്ലായിടത്തും വിമര്‍ശരകരായിരുന്നു. ഒരു കുഞ്ഞും ഭര്‍ത്താവുമുള്ള മഹാലക്ഷ്മി അതുപേക്ഷിച്ച് നിര്‍മാതാവിനൊപ്പം പോയത് പലരെയും ചൊടിപ്പിച്ചു. സെലിബ്രിറ്റികളടക്കം ഈ വിവാഹത്തില്‍ പ്രതകരിച്ച് എത്തിയത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ മഹാലക്ഷ്മിയെ പോലൊരാളെ ഭാര്യയായി കിട്ടിയത് തന്റെ ഭാഗ്യമാണെന്നാണ് രവീന്ദ്രറിപ്പോള്‍ പറയുന്നത്.

  Also Read: തലകറങ്ങിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്! അഹങ്കാരമല്ല; ആരാധകനോട് ലക്ഷ്മിപ്രിയ

  കഴിഞ്ഞ ദിവസം മഹാലക്ഷ്മിയും രവീന്ദ്രറും ഒരു ആഡംഭര കാറ് വാങ്ങിയിരിക്കുകയാണ്. മുപ്പത്തിയഞ്ച് ലക്ഷത്തോളം വില വരുന്ന കാര്‍ വാങ്ങിയതിന് ശേഷം ഷോ റൂമില്‍ നിന്നും പുറത്തേക്ക് ഓടിച്ച് കൊണ്ട് വരുന്ന വീഡിയോയാണ് താരദമ്പതിമാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയില്‍ രവീന്ദ്രറിനെ മുന്നിലിരുത്തി മഹാലക്ഷ്മിയാണ് കാര്‍ ഓടിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ച രവീന്ദ്രര്‍ ഭാര്യയുടെ സ്‌നേഹത്തെ കുറിച്ച് വാനോളം പുകഴ്ത്തുകയാണ്.

  Also Read: 'സാജുവിനെ ആദ്യം കണ്ടപ്പോൾ നടൻ രഘുവരനെ പോലെ തോന്നി'; പ്രണയകഥ പറഞ്ഞ് പാഷാണം ഷാജിയും ഭാര്യ രശ്മിയും

  'മഹാലക്ഷ്മിയെ പോലെ ജീവിതകാലം മുഴുവന്‍ നമ്മള്‍ സ്‌നേഹിക്കുന്ന ഒരാളെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മള്‍ സ്‌നേഹിക്കുന്ന ആള്‍ നമ്മുടെ ഭാര്യയായി വരുന്നതും ഭാഗ്യമാണ്. ഭാര്യയ്‌ക്കൊപ്പം സ്വര്‍ഗം പോലൊരു കാറ് കൂടി കിട്ടിയാല്‍ അതൊരു വലിയ ഭാഗ്യം തന്നെയാണ്. പുതിയ ഭാര്യ, പുതിയ കാര്‍, ഡ്രൈവിങ് എളുപ്പമാക്കൂ',... എന്നൊക്കെയാണ് രവീന്ദ്രര്‍ വീഡിയോയ്ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്.

  വിവാഹം കഴിച്ചതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍. കൈനിറയെ പണമുള്ള നിര്‍മാതാവിനെ കിട്ടിയതോടെയാണ് നടി ആദ്യ ബന്ധം ഉപേക്ഷിച്ചതെന്നാണ് ചില ആരോപണങ്ങള്‍. എന്നാല്‍ മഹാലക്ഷ്മിയ്ക്ക് ഇതുവരെ സ്വര്‍ണമോ പണമോ താന്‍ നല്‍കിയിട്ടില്ലെന്നും അവളിങ്ങോട്ട് സമ്മാനങ്ങള്‍ നല്‍കി തന്നെ സ്‌നേഹിക്കുകയാണ് ചെയ്തതെന്നുമാണ് രവീന്ദ്രര്‍ പറഞ്ഞത്.

  ചിലര്‍ അമിതമായിട്ടുള്ള നിര്‍മാതാവിന്റെ തടിയെ കളിയാക്കുന്നതും പതിവാണ്. എന്നാല്‍ താന്‍ ഏത് രൂപത്തിലിരിക്കുന്നോ അതുപോലെ തന്നെ സ്‌നേഹിക്കാനാണ് മഹാലക്ഷ്മി ഇഷ്ടപ്പെടുന്നതെന്നും തടി കുറയ്ക്കാന്‍ അവള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് രവീന്ദ്രര്‍ പറയുന്നത്. വിവാഹത്തിന് മുന്‍പ് അങ്ങനൊരു ശ്രമം നടത്തിയാലോന്ന് ആലോചിച്ചെങ്കിലും മഹാലക്ഷ്മിയുടെ നിര്‍ദ്ദേശപ്രകാരം അത് വേണ്ടെന്ന് വെച്ചതാണെന്നും നിര്‍മാതാവ് വ്യക്തമാക്കി. എന്തായാലും പുതിയ ജീവിതത്തിൽ താരങ്ങൾ സന്തോഷത്തിലാണെന്ന് തന്നെയാണ് ചിത്രങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

  വീഡിയോ കാണാം

  Read more about: actress
  English summary
  Newly Married Mahalakshmi Buys New Mg Gloster, Write-up About New Life Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X