For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെയും കൂട്ടി പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിനോ? വിമര്‍ശകരുടെ വായടപ്പിച്ച് നിര്‍മാതാവ് രവീന്ദ്രറിന്റെ ഫോട്ടോ

  |

  തെന്നിന്ത്യന്‍ സിനിമാലോകത്ത് വിവാഹം കഴിച്ചതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന നിരവധി പേരുണ്ട്. ഏറ്റവും പുതിയതായി നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും സീരിയല്‍ നടി മഹാലക്ഷ്മിയുമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇരുവരും ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം രണ്ടാമതും വിവാഹിതരായതാണ് ചിലരെ ചൊടിപ്പിച്ചത്.

  കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു രവീന്ദ്രര്‍ മഹാലക്ഷ്മിയുടെ കഴുത്തില്‍ താലിച്ചാര്‍ത്തിയത്. ശേഷം ഫോട്ടോസ് താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു. അന്ന് മുതലിങ്ങോട്ട് വിമര്‍ശനപെരുമഴയാണ്. ബോഡിഷെയിമിങ്ങും അധിഷേപങ്ങളൊക്കെ താരങ്ങൾക്ക് നേരിടേണ്ടി വന്നു.

  ഇപ്പോഴിതാ തങ്ങളെ ട്രോളാനുള്ള അവസരം നേരിട്ട് കൊടുത്തിരിക്കുകയാണ് രവീന്ദ്രര്‍. ഭാര്യയുടെ കൂടെ ഹണിമൂണിന് പോവുന്നതിനെ പറ്റിയാണ് താരം പറഞ്ഞത്. ഒരു ചിരിയിൽ പ്രതികരണമൊതുക്കി മഹാലക്ഷ്മിയും ഭർത്താവിൻ്റെ പോസ്റ്റിന് കമൻ്റുമായി എത്തിയിട്ടുണ്ട്.

  കുറച്ച് ദിവസങ്ങളായി വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇരുവരും പല അഭിമുഖങ്ങളിലൂടെയും പറയുന്നത്. ചിലര്‍ വളരെ മോശമായ രീതിയിലടക്കം ചോദ്യങ്ങളുമായി എത്തിയിരുന്നു. രവീന്ദ്രറിന് അമിതാമായിട്ടുള്ള തടിയാണ് പ്രശ്‌നമായി ചൂണ്ടി കാണിക്കുന്നത്. ഇവരുടെ ദാമ്പത്യം എങ്ങനെയായിരിക്കും എന്ന കൗതുകവും പലര്‍ക്കും ഉണ്ട്. അതുപോലെ മഹാലക്ഷ്മിയ്ക്ക് ആദ്യ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. അതിനെ ഉപേക്ഷിച്ചതും വിമര്‍ശനമായി.

  Also Read: സിനിമ കിട്ടിയതില്‍ ഏറ്റവും സന്തോഷിച്ചയാള്‍; അഭിനയിക്കാന്‍ പുറപ്പെടുമ്പോഴാണ് ആ മരണ വാര്‍ത്ത

  എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന നിലപാടിലാണ് താരങ്ങള്‍. ഏറ്റവും പുതിയതായി മഹാലക്ഷ്മിയ്‌ക്കൊപ്പമുള്ളൊരു ഫോട്ടോയാണ് രവീന്ദ്രര്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു വിമാനത്തിന് മുന്നില്‍ നിന്നും രവീന്ദ്രറെടുത്ത സെല്‍ഫിയാണിത്. ഈ ഫോട്ടോ പുറത്ത് വന്നാല്‍ ഉണ്ടാവുന്ന കമന്റുകളെന്താണോ അതാണ് താരം ക്യാപ്ഷനില്‍ കൊടുത്തിരിക്കുന്നത്.

  Also Read: 'അതുമായി നിനക്കെന്താ ബന്ധം'; ന്നാ താ കേസ് കൊട് കണ്ട് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് കുഞ്ചാക്കോ ബോബൻ

  'നിര്‍മാതാവ് രവീന്ദ്രന്‍ ഭാര്യയുടെ കൂടെ പ്രൈവറ്റ് ജെറ്റില്‍ ഹണിമൂണിന് ബെലീസിലെ ഐലാന്‍ഡിലേക്ക് പോവുകയാണ്' ദയവ് ചെയ്ത് അങ്ങനെ കമന്റ് ഇടരുത് ഡാ... തൃച്ചി അടുത്തുള്ള ഡാല്‍മിയപുരത്തിന് അടുത്തുള്ള കുലദൈവ ക്ഷേത്രത്തിലേക്ക് പോവുന്നതാണ് ഞങ്ങള്‍. ഈ ഫോട്ടോ വേണമെങ്കില്‍ സ്‌ക്രീപ്റ്റ് ആക്കിക്കോ' എന്നുമാണ് രവീന്ദ്രര്‍ ക്യാപ്ഷനില്‍ പറയുന്നത്.

  Also Read: വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞത് വിനയായി, നാടിളക്കി വിവാദം; ഒടുവില്‍ മാപ്പ് പറഞ്ഞ് ശ്രീയ

  നിങ്ങള്‍ തന്നെ കണ്ടന്റ് കൊടുക്കുകയാണോന്നാണ് ആരാധകര്‍ രവീന്ദ്രറിനോട് ചോദിക്കുന്നത്. എന്തായാലും വിമാനവും അതിന്റെ മുന്നില്‍ നിന്നുള്ള ചിത്രവും കണ്ടാല്‍ സാധാരണ വരാന്‍ സാധ്യതയുള്ള കമന്റ് ഇതായിരുന്നു. ബുദ്ധിപൂര്‍വ്വം ഹണിമൂണ്‍ ആഘോഷത്തിന് പോവുകയല്ലേന്ന് പറഞ്ഞ് താരം അതില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് ആരാധകരുടെ അഭിപ്രായം.

  കഴിഞ്ഞ ആഴ്ച രവീന്ദ്രറിൻ്റെയും മഹാലക്ഷ്മിയുടെയും വിവാഹഫോട്ടോസ് വന്നതിന് പിന്നാലെയാണ് ഇരുവരുടെയും വിവാഹക്കാര്യം പുറംലോകം അറിയുന്നത്. നേരത്തെ ഇഷ്ടത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. രവീന്ദ്രറിൻ്റെ പണം കണ്ടിട്ടാണ് മഹാലക്ഷ്മി ഇങ്ങനൊരു വിവാഹത്തിന് തയ്യാറായതെന്ന ആരോപണം ഉണ്ടെങ്കിലും താരങ്ങളത് നിഷേധിച്ചിരുന്നു. എന്തായാലും സന്തുഷ്ടരായി ജീവിക്കാനാണ് സുഹൃത്തുക്കളടക്കം താരദന്പതിമാരെ ആശംസിക്കുന്നത്.

  Read more about: actress
  English summary
  Newly Married Ravindar Chandrasekaran Once Again Take A Hilarious Jibe To Criticisers By Sharing A Pic
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X