സൂര്യയുടെ കൊലകൊല്ലി വരവിന് മുന്നില്‍ ബോക്‌സോഫീസ് കുലുങ്ങിയോ? എന്‍ജികെ ആദ്യദിന പ്രകടനം ഇങ്ങനെ!

Recommended Video

NGK ആദ്യദിന കളക്ഷൻ റിപ്പോർട്ട്

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്നൊരു വരവായിരുന്നു സൂര്യയുടേത്. എല്ലാ തരത്തിലുമുള്ള കഥാപാത്രവും തനിക്ക് വഴങ്ങുമെന്ന് വ്യക്തമാക്കിയ താരം പഴയ പാതയിലേക്ക് തിരിച്ചുപോയിരിക്കുകയാണ് എന്‍ജികെയിലൂടെ. ആരാധകര്‍ കാണാനാഗ്രഹിച്ച പോലൊരു ചിത്രമാണ് എന്‍ജികയെന്നായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. അപൂര്‍വ്വം ചില പോരായ്മകളെ മാറ്റിനിര്‍ത്തിയാല്‍ മികച്ചതാവുമായിരുന്നു ചിത്രമെന്ന അഭിപ്രായവും പ്രേക്ഷകര്‍ പങ്കുവെച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരിലൊരാളായ ശെല്‍വരാഘവനും നടിപ്പിന്‍ നായകനായ സൂര്യയും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ ആരാധകര്‍ സന്തോഷത്തിലായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

സായ് പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തിലെ നായികമാര്‍. സൂര്യയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ താന്‍ ശെല്‍വരാഘവന്റെ കടുത്ത ആരാധകനായിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള കാത്തിരിപ്പ് ഇപ്പോഴാണ് അവസാനിച്ചതെന്നുമായിരുന്നു സൂര്യ പറഞ്ഞത്. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചതിലൂടെ നിരവധി കാര്യങ്ങള്‍ മനസ്സിലാക്കാനായെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. 6 വര്‍ഷത്തിന് ശേഷമാണ് ഒരു സിനിമയുമായി ശെല്‍വരാഘവന്‍ എത്തിയത്. ഒന്നരവര്‍ഷത്തിന് ശേഷമാണ് സൂര്യ വീണ്ടും സിനിമയുമായെത്തിയത്. എന്‍ജികെയുടെ ബോക്‌സോഫീസ് പ്രകടനത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

പ്രതീക്ഷകളുമായുള്ള കാത്തിരിപ്പ്

പ്രതീക്ഷകളുമായുള്ള കാത്തിരിപ്പ്

സ്വീകാര്യതയിലായാലും പിന്തുണയിലായാലും ഏറെ മുന്നിലാണ് സൂര്യ. താരപുത്രന്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് അദ്ദേഹം മുന്നേറുന്നത്. വന്‍പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ നന്ദഗോപാലന്‍ കുമാരനെന്ന രാഷ്ട്രീയക്കാരനായുള്ള താരത്തിന്റെ വരവിനായി കാത്തിരുന്നത്. പോയവര്‍ഷത്തില്‍ ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക് എത്തേണ്ടിയിരുന്ന ചിത്രം കൂടിയായിരുന്നു. സംവിധായകന്റെ ആരോഗ്യസ്ഥിതി വഷളായതും സൂര്യയുടെ തിരക്കുമൊക്കെയായി ചിത്രം നീളുകയായിരുന്നു. സിനിമയുടെ പ്രീ ബുക്കിംഗുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

 തെലുങ്ക് പതിപ്പുമെത്തി

തെലുങ്ക് പതിപ്പുമെത്തി

തമിഴ് മാത്രമല്ല തെലുങ്ക് പതിപ്പും തിയേറ്ററുകളിലേക്കെത്തിയിരുന്നു. ആന്ധപ്രദേശിലും തെലുങ്കാനയില്‍ നിന്നുമൊക്കെയായി ആദ്യ ദിനത്തില്‍ 3.5 കോടിയാണ് സിനിമ സ്വന്തമാക്കിയതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. റിലീസിന് മുന്‍പ് തന്നെ റീമേക്ക് കാര്യത്തില്‍ ധാരണയായിരുന്നു. തമിഴകത്ത് മാത്രമല്ല തെലുങ്കിലും മലയാളത്തില്‍ നിന്നുമൊക്കെ മികച്ച സ്വീകാര്യതയാണ് സൂര്യയ്ക്ക് ലഭിക്കുന്നത്. എന്‍ജികെ റിലീസിന് മുന്നോടിയായി സൂര്യയും സംഘവും കൊച്ചിയിലേക്കും എത്തിയിരുന്നു.

കേരളത്തിലെ പ്രകടനം

കേരളത്തിലെ പ്രകടനം

നടിപ്പിന്‍ നായകന് മികച്ച പിന്തുണയാണ് കേരളക്കരയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ എന്‍ജികെയെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കെത്തിയപ്പോള്‍ സൂര്യ ആരാധകരുടെ സ്‌നേഹം നേരിട്ട് അനുഭവിച്ചിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിനൊപ്പം കാപ്പാനില്‍ ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു. അവസരം ലഭിച്ചാല്‍ മലയാള ചിത്രവുമായി സഹകരിക്കാനും താന്‍ തയ്യാറാണെന്ന് എത്രയോ മുന്‍പേ അദ്ദേഹം വ്യക്തമാക്കിയതാണ്. കൊച്ചിയിലും തിരുവന്തപുരത്തുമൊക്കെയായി ഗംഭീര വരവേല്‍പ്പാണ് എന്‍ജികെയ്ക്ക് ലഭിച്ചത്. ഏകദേശം 2 കോടിയോളമാണ് കേരളത്തില്‍ നിന്നും സിനിമയ്ക്ക് ആദ്യ ദിനത്തില്‍ ലഭിച്ചതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൃത്യമായ കണക്ക് പുറത്തുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

 വേള്‍ഡ് വൈഡ് കലക്ഷന്‍

വേള്‍ഡ് വൈഡ് കലക്ഷന്‍

മികച്ച തുടക്കം തന്നെയാണ് എന്‍ജികെയ്ക്ക് ലഭിച്ചിട്ടുള്ളത്. റിലീസ് ചെയ്ത സെന്ററുകളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തില്‍ 14-16 കോടിയായിരിക്കും വേള്‍ഡ് വൈഡായി ചിത്രം സ്വന്തമാക്കുന്നതെന്നുള്ള വിലയിരുത്തലുകളാണ് നേരത്തെ പുറത്തുവന്നത്. ഇത് ശരിയാണോ എന്നറിയാനായി ഇനിയും കാത്തിരിക്കണം. കൃത്യമായ കണക്ക് വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

തമിഴകത്തെ പ്രകടനം

തമിഴകത്തെ പ്രകടനം

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് സൂര്യ. നാളുകള്‍ക്ക് ശേഷം അദ്ദേഹം സിനിമയുമായി എത്തുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലായിരുന്നു. ആദ്യ ദനത്തില്‍ 10 കോടിയോളമാണ് സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചിട്ടുള്ളതെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. വീക്കെന്‍ഡിലെ പ്രകടനത്തെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ചെന്നൈയിലെ പ്രകടനം

ചെന്നൈയിലെ പ്രകടനം

ചെന്നൈ ബോക്‌സോഫീസില്‍ നിന്നും ആദ്യ ദിനത്തില്‍ 1 കോടി സ്വന്തമാക്കിയാണ് എന്‍ജികെയുടെ കുതിപ്പെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സൂര്യയുടെ മുന്‍ ചിത്രമായ താനെ സേര്‍ന്ത കൂട്ടത്തിന് 72 ലക്ഷമായിരുന്നു ആദ്യദിനത്തില്‍ ഇവിടെ നിന്നും ലഭിച്ചത്. വന്‍പ്രതീക്ഷയോടെയാണ് ഈ സിനിമ എത്തിയതെങ്കിലും വിചാരിച്ചത്ര തിളങ്ങനായിരുന്നില്ല. ആ കുറവ് പരിഹരിച്ചാണ് ഇത്തവണ നടിപ്പിന്‍ നായകനെത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.

കരിയര്‍ ബ്രേക്കായി മാറുമോ?

കരിയര്‍ ബ്രേക്കായി മാറുമോ?

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായാണ് സൂര്യയും ശെല്‍വരാഘവനും ഒരു സിനിമയ്ക്കായി ഒരുമിച്ചത്. തന്റെ കരിയറിലെ വഴിത്തിരിവായി മാറും ഈ സിനിമയെന്നായിരുന്നു നേരത്തെ സൂര്യ പറഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിരവധി കാര്യങ്ങള്‍ പഠിക്കാനായെന്നും എന്നും അദ്ദേഹം തന്നെ അമ്പരപ്പിച്ചിട്ടേയുള്ളൂവെന്നും സൂര്യ പറഞ്ഞിരുന്നു. തന്റെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയാണ് സൂര്യ സിനിമ പൂര്‍ത്തിയാക്കിയതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X