കേരള ബോക്‌സോഫീസില്‍ നിരാശപ്പെടുത്തുന്ന കളക്ഷനുമായി എന്‍ജികെ
കേരളത്തില്‍ ഏറ്റവുമധികം താരങ്ങളുള്ള തമിഴ് നടനാണ് സൂര്യ. അതിനാല്‍ തന്നെ സൂര്യ നായകനായി അഭിനയിക്കുന്നൊരു സിനിമ വരുമ്പോള്‍ കേരളത്തിലും വമ്പന്‍ സ്വീകരണമാണ് ഒരുക്കാറുളളത്. മേയ് 31 നും സംഭവിച്ചിരിക്കുന്നത് അത് തന്നെയാണ്. സൂര്യയെ നായകനാക്കി സെല്‍വ രാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ആദ്യദിനം ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ എത്രയായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ആദ്യ രണ്ട് ദിവസവും നല്ല പ്രതികരണം ലഭിച്ചതോടെ രണ്ടാം ദിവസം തമിഴ്‌നാട്ടില്‍ നിന്നും പത്ത് കോടിയോളം ലഭിച്ചെന്നാണ് കണക്കുകള്‍. തെലുങ്കിലേക്ക് എത്തിയ എന്‍ജികെയുടെ പതിപ്പിനും നല്ല റിവ്യൂസാണ് കിട്ടിയിരിക്കുന്നത്. ഇവിടെയും ബോക്‌സോഫീസിനെ മിന്നിക്കുകയാണ്.

കേരളത്തിലെ കണക്കുകള്‍ നോക്കുമ്പോള്‍ 1 മുതല്‍ രണ്ട് കോടിയ്ക്ക് അടുത്ത വരെ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടാവുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേരളത്തില്‍ എന്‍ജികെ വിതരണക്കാര്‍ക്ക് നഷ്ടമായിരിക്കുമെന്നാണ് പുതിയ സൂചന. ആദ്യദിനം 75 ലക്ഷത്തിന് താഴെ കളക്ഷനെ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളുവെന്നാണ് ഔദ്യോഗികമല്ലാത്ത കണക്കുകള്‍. എന്‍ജികെ യുടെ ആദ്യ പകുതി സൂര്യയുടെ ഗംഭീര പ്രകടനമാണെന്ന് വിലയിരുത്തിയെങ്കിലും രണ്ടാം പകുതിയ്ക്ക് വളരെ മോശം അഭിപ്രായമായിരുന്നു. ഇതാണ് കളക്ഷനില്‍ ഇടിവുണ്ടാക്കിയതെന്നാണ് പ്രചരണം.
ഈദിന് മുന്നോടിയായി കേരളത്തില്‍ വമ്പന്‍ റിലീസുകള്‍ ഉടന്‍ വരികയാണ്. ജൂണ്‍ അഞ്ച് മുതല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, തുടങ്ങി പ്രമുഖ താരങ്ങളുടെ അടക്കം നിരവധി ചിത്രങ്ങലാണ് റിലീസിനൊരുങ്ങുന്നത്. ഈ ചിത്രങ്ങളുടെ വരവോട് കൂടി എന്‍ജികെയുടെ കാര്യം പ്രതിസന്ധിയിലാവുമോ എന്ന സംശയത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേ സമയം തമിഴ്‌നാട്ടിലടക്കം ചിത്രം അത്യുഗ്രന്‍ പ്രകടനമാണ് കാഴ്ച വെക്കുന്നത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











