സര്‍ക്കാരിനു പിന്നാലെ സൂര്യയുടെ എന്‍ജികെ വരുന്നു! തരംഗമായി പുതിയ പോസ്റ്റര്‍! കാണൂ
Recommended Video

താനാ സേര്‍ന്തക്കൂട്ടത്തിന്റെ വിജയത്തിനു ശേഷം സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എന്‍ജികെ. ആയിരത്തില്‍ ഒരുവന്‍,മയക്കം എന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു,എസ് ആര്‍ പ്രഭു തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
എന്‍ജികെയുടെ പുതിയ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ ക്കാര്‍ പുറത്തുവിട്ടിരുന്നത്. നേരത്തെ ദീപാവലി റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം പലവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

വിചാരിച്ചതു പോലെ ഷെഡ്യൂളുകള്‍ പൂര്ത്തിയാക്കാന്‍ സാധിക്കാത്തതുകൊണ്ടായിരുന്നു ചിത്രത്തിന്റെ റീലീസ് വൈകിയത്. സായിപല്ലവി,രാകുല്‍ പ്രീത് സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം മന്‍സൂര്‍ അലി ഖാന്‍,ബാല സിംങ്,മുരളി ശര്‍മ്മ,സമ്പത് രാജ്,ശരത്കുമാര്‍,ജഗപതി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ശിവകുമാര്‍ വിജയന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പ്രവീണ്‍ കെഎല്‍ എഡിറ്റിങ് ചെയ്യുന്നു. റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications











