റിലീസിന് മുന്‍പേ തരംഗമായി എന്‍ജികെ! പ്രീ ബിസിനസ്സിലൂടെ കോടികള്‍ നേടി! തിയേറ്ററിലും ആവര്‍ത്തിക്കുമോ?

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സൂര്യ. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ നടിപ്പിന്‍ നായകന്റെ പുതിയ സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണ് എന്‍ജികെ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ അദ്ദേഹമെത്തുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമയില്‍ സായ് പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് നായികമാരായി എത്തുന്നത്. സിനിമയുടെ ടീസറും പോസ്റ്ററും ട്രയിലറുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദീപാവലി ദിനത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു തുടക്കത്തില്‍ അറിയിച്ചിരുന്നത്. സംവിധായകന്റെ അനാരോഗ്യവും സൂര്യയുടെ തിരക്കുമൊക്കെ സിനിമ വൈകുന്നതിന് കാരണമാവുകയായിരുന്നു.

സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇടയ്ക്ക് ശെല്‍വരാഘവന്‍ പ്രഖ്യാപിച്ചിരുന്നു. ആരാധകലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. 6 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം ഒരു സിനിമയുമായി എത്തുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഈ വരവിനായി. സിനിമയ്ക്കിടയില്‍ റീടേക്ക്് വേണ്ടിവന്നതിനെക്കുറിച്ചും പെര്‍ഫെക്ഷന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് ശെല്‍വരാഘവനെന്നും സായ് പല്ലവിയും പറഞ്ഞിരുന്നു. തനിക്കും റീടേക്കുകള്‍ വേണ്ടി വരുന്നുണ്ടെന്ന് സൂര്യ പറഞ്ഞപ്പോഴാണ് തനിക്ക് ആശ്വാസമായതെന്ന് താരം പറഞ്ഞിരുന്നു. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ കോടികള്‍ സ്വന്തമാക്കിയിരിക്കുകയാണ് സിനിമയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

 പ്രീ ബിസിനസ്സിലൂടെ മികച്ച നേട്ടം

പ്രീ ബിസിനസ്സിലൂടെ മികച്ച നേട്ടം

റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ കോടികളാണ് പല സിനിമകളും സ്വന്തമാക്കാറുള്ളത്. മലയാളത്തില്‍ നിന്നും വ്യത്യസ്തമായ ട്രെന്‍ഡാണ് തമിഴകത്തേത്. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള വിവരങ്ങളെല്ലാം പുറത്തുവരാറുണ്ട്. റിലീസിനായി നാളുകള്‍ ശേഷിക്കുന്നതിനിടയിലാണ് പ്രീ ബിസിനസ്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. സൂര്യയുടെ കരിയര്‍ ബ്രേക്കായി ഈ സിനിമ മാറുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

തിയേറ്റര്‍ അവകാശം

തിയേറ്റര്‍ അവകാശം

റിലീസിംഗ് ദിവസം പരമാവധി തിയേറ്ററികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കാറുള്ളത്. സംവിധായകനും സംഘവും തന്നെയാണ് സിനിമയുടെ തിയേറ്റര്‍ അവകാശം കൈകാര്യം ചെയ്യുന്നത്. സിനിമയെ സംബന്ധിച്ച് ഏറെ ഗുണകരമായ കാര്യമാണിത്. സിനിമയുടെ സാറ്റലൈറ്റ് റൈറ്റും റീമേക്ക് റൈറ്റുമൊക്കെ ഇതിനോടകം തന്നെ വിറ്റുപോയിട്ടുണ്ട്.

തെലുങ്ക് പതിപ്പുമെത്തുന്നു

തെലുങ്ക് പതിപ്പുമെത്തുന്നു

അതാത് ഭാഷകള്‍ക്ക് പുറമേ മറ്റ് ഭാഷകളിലും ചിത്രമൊരുക്കാറുണ്ട്. തമിഴിന് പുറമേ തെലുങ്ക് പതിപ്പും എത്തുന്നുണ്ട്. തെലുങ്കില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് സൂര്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 9 കോടി മുടക്കിയാണ് സിനിമയുടെ തെലുങ്ക് ഡബ് വേര്‍ഷനെത്തുന്നതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

സാറ്റലൈറ്റ് റൈറ്റിലും താരം

സാറ്റലൈറ്റ് റൈറ്റിലും താരം

സിനിമയുടെ റിലീസിന് മുന്‍പ് തന്നെ സാറ്റലൈറ്റ് റൈറ്റും വിറ്റുപോവാറുണ്ട്. വിജയ് ചാനലാണ് സൂര്യയുടെ എന്‍ജികെ റാഞ്ചിയത്. കോടികള്‍ മുടക്കിയാണ് സിനിമ സ്വന്തമാക്കിയതെന്നല്ലാതെ കൃത്യമായ തുക ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിന് പുറമേയാണ് സിനിമയുടെ സിനിമയുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയത്. കോടികളാണ് ഇതിലൂടെ സിനിമയ്ക്ക് ലഭിച്ചതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

Recommended Video

മെയ് 31നാണ് സൂര്യയുടെ NGK വരുന്നു
2 നായികമാര്‍

2 നായികമാര്‍

തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഒരുപോലെ പ്രിയപ്പെട്ട രണ്ട് നായികമാരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ സായ് പല്ലവിയും രാകുലും തമ്മില്‍ വഴക്കിട്ടുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ അത്തരിലൊരു സംഭവവും നടന്നിട്ടില്ലെന്നും രണ്ട് പേര്‍ക്കും പ്രധാനമായ വേഷമാണ് സംവിധായകന്‍ നല്‍കിയതെന്നുമായിരുന്നു താരം പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X