സായ് പല്ലവിയും സൂര്യയും നിരാശപ്പെടുത്തില്ല! എന്‍ജികെ ഡബ്ബിംഗ് തുടങ്ങി! അധികം കാത്തിരിക്കേണ്ടി വരില്ല
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമകളിലൊന്നാണ് എന്‍ജികെ. ശെല്‍വരാഘവനും സൂര്യയും ഒരുമിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ദീപാവലി റിലീസായി സിനിമ എത്തുമെന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. ശെല്‍വരാഘവന്റെ ആരോഗ്യപ്രശ്‌നവും സൂര്യയുടെ തിരക്കുമൊക്കെയായി സിനിമ നീളുകയായിരുന്നു. ചിത്രത്തിനായി കാത്തിരിക്കുന്നവരെ ആവേശത്തിലാഴ്ത്തുന്നൊരു വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്‍ജികെയുടെ ഡബ്ബിംഗ് തുടങ്ങിയെന്നും സൂര്യയുള്‍പ്പടെയുള്ള താരങ്ങള്‍ ഇതിനായി എത്തിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഘീതമൊരുക്കുന്നത്. സായ് പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. മേയിലോ ജൂണിലോ സിനിമയുടെ റിലീസുണ്ടാവുമെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ കൃത്യമായ റിലീസ് തീയതി പുറത്തുവിടുമെന്നാണ് നിര്‍മ്മാതാവ് പറയുന്നത്. രാഷ്ട്രീയക്കാരാനയ നന്ദഗോപാല കുമാരനായാണ് സൂര്യയെത്തുന്നത്.

കെവി ആനന്ദ് ചിത്രമായ കാപ്പാനിലേക്ക് സൂര്യ പോയതും എന്‍ജികയെ ബാധിച്ചിരുന്നു. സംവിധായകന്റെ ആരോഗ്യപ്രശ്‌നത്തെത്തുടര്‍ന്ന് സിനിമ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നായിരുന്നു താരം അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്തത്. മോഹന്‍ലാല്‍ പ്രഥാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കമാന്‍ഡോ ഓഫീസറായാണ് സൂര്യയെത്തുന്നത്. സയേഷ നായികയായെത്തുന്ന ചിത്രത്തില്‍ ആര്യയും അഭിനയിക്കുന്നുണ്ട്. ഓഗസ്റ്റിലാണ് എന്‍ജികെ തിയേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications