»   » നിപുണന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കാനും ഒരു കാരണമുണ്ട്, ആക്ഷന്‍ ക്രൈം ത്രില്ലര്‍ 28ന് റിലീസ്!

നിപുണന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കാനും ഒരു കാരണമുണ്ട്, ആക്ഷന്‍ ക്രൈം ത്രില്ലര്‍ 28ന് റിലീസ്!

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ കിംഗ് അര്‍ജ്ജുന്‍ നായകനായ ക്രൈം ത്രില്ലര്‍ സൂപ്പര്‍ ആക്ഷന്‍ പോലീസ് സ്റ്റോറി നിപുണന്‍ പ്രദര്‍ശനത്തിനെത്തുന്നു. അര്‍ജ്ജുന്റെ നൂറ്റി അമ്പതാമത്തെ ചിത്രം കൂടിയാണ്. ജൂലൈ 28 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥനാണ്.

nibunan-movie-stills

അര്‍ജ്ജുന്‍ പോലീസ് ഓഫീസറായി എത്തുന്ന ചിത്രം യുവപ്രേക്ഷകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ആക്ഷന്‍ ത്രില്ലറായ ചിത്രം കുടുംബ ബന്ധങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നു. അര്‍ജ്ജുന്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ നിപുണന്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിലാണ് അര്‍ജ്ജുന്‍ എത്തുന്നത്.

nibunan-movie-stills-2

സത്യസന്ധനും ബുദ്ധിശാലിയുമായ രഞ്ജിത്ത് കാളിദാസ് എന്ന ഡി.എസ്.പി. യുടെ വേഷത്തില്‍ ആക്ഷന്‍ കിംഗ് എത്തുമ്പോള്‍ നായികയായി എത്തുന്നത് കന്നഡയിലെ സൂപ്പര്‍ഹിറ്റ് നായിക ശ്രുതി ഹരിഹരനാണ്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ചിത്രത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവയും അരുണ്‍ വൈദ്യനാഥിന്റേതാണ്.

nibunan-movie-stills

പാഷന്‍ ഫിലിം ഫാക്ടറി നിര്‍മ്മിച്ച ചിത്രത്തില്‍ വരലക്ഷ്മി ശരത്ത് കുമാര്‍, പ്രസന്ന, സുഹാസിനി, സുമന്‍, വൈഭവ്, ഉമാറിയാസ് ഖാന്‍, സുധാറാണി, പോസ്റ്റര്‍ നന്ദകുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ക്യാമറ അരവിന്ദ് കൃഷ്ണ, എഡിറ്റിംഗ് സതീഷ് സൂര്യ.

nibunan-movie-stills

വേള്‍ഡ് വൈഡ് റിലീസിനോടൊപ്പം ചിത്രം കേരളത്തില്‍ അവതരിപ്പിക്കുന്നത് അഹല്യ അനുശ്രീയും ബി.സി.സി സിനിമാസും ചേര്‍ന്നാണ്. കാളി മലര്‍കാവിലമ്മ ഫിലിംമ്‌സും, ജഗത് സിനിമാ ക്രിയേഷന്‍സുമാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. വാര്‍ത്താപ്രചാരണം എന്‍സി.
English summary
Nibunan release date confirmed.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam