twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചു; നടന്‍ ചിമ്പുവിന്റെ വീട്ടിലേക്ക് താമസം മാറി നടി നിധി അഗര്‍വാള്‍

    |

    തമിഴിലെ മുന്‍നിര നടനായ ചിമ്പു എന്ന സിലമ്പരസന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് എല്ലാ കാലത്തും വാര്‍ത്തകള്‍ വരാറുണ്ട്. കഴിഞ്ഞൊരു വര്‍ഷമായി താരം ഉടനെ വിവാഹിതനായേക്കും എന്ന അഭ്യൂഹങ്ങളാണ് വന്നത്. നടി നിധി അഗര്‍വാളും ചിമ്പുവും തമ്മിലുള്ള സൗഹൃദവും പ്രണയവുമാണ് ഈ വാര്‍ത്തകള്‍ക്ക് അടിസ്ഥാനമാവുന്നത്. ഒന്നിച്ച് അഭിനയിച്ചത് മുതലാണ് ഇരുവരും പ്രണയത്തിലായത്.

    താരങ്ങള്‍ ലിവിംഗ് ടുഗദെറായി ജീവിക്കുകയാണ് എന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിന്വും നിധിയും അടുത്ത മാസം തന്നെ വിവാഹം കഴിച്ചേക്കുമെന്നാണ് പറയുന്നത്. താരവിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന വാര്‍ത്തകള്‍ വായിക്കാം...

    വിവാഹ വിശേഷങ്ങൾ അറിയാൻ കാത്ത് ആരാധകർ

    തമിഴ് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ് ചിമ്പുവിന്റെ വിവാഹത്തിന് വേണ്ടി. നടി തൃഷ കൃഷ്ണന്‍ മുതല്‍ പലരുടെയും പേരിനൊപ്പം നടന്‍ ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്നു. അധികം വൈകാതെ മകന്റെ വിവാഹം നടത്തണമെന്ന് ചിമ്പുവിന്റെ വീട്ടുകാരുടെ താല്‍പര്യമാണ് നിരന്തരം വാര്‍ത്തകള്‍ക്ക് കാരണമായത്. ഒടുവില്‍ നിധി അഗര്‍വാളുമായിട്ടുള്ള ബന്ധം പുറംലോകം അറിഞ്ഞതോടെ പാപ്പരാസികള്‍ വിടാതെ പിന്തുടരുകയാണ്.

    ഏപ്രിൽ മാസത്തിൽ തന്നെ വിവാഹമുണ്ടാവും

    ഈശ്വരന്‍ എന്ന സിനിമയിലെ നായകനും നായികയുമായി എത്തിയത് ചിമ്പുവും നിധിയുമാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ സൗഹൃദം വളരെ പെട്ടെന്ന് പ്രണയമായി. ഇനിയൊരു സീരിയസ് ബന്ധം കാത്തിരിക്കുന്നത് കൊണ്ട് തന്നെ വിവാഹത്തിലൂടെ ഒന്നിക്കാം എന്ന് താരങ്ങള്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ വേണ്ടു തനിന്ധതു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ്. പവന്‍ കല്യാണ്‍ നായകനാവുന്ന ഹരിഹര വീര മല്ലു എന്ന സിനിമയുടെ തിരക്കിലാണ് നിധി അഗര്‍വാള്‍.

    'രണ്ട് വൃക്കകളും തകരാറിൽ ഒപ്പം ലിവർ സിറോസിസും'; ചികിത്സയ്ക്ക് പണമില്ലാതെ കുംബളങ്ങി നൈറ്റ്സ് താരം അംബിക റാവു!'രണ്ട് വൃക്കകളും തകരാറിൽ ഒപ്പം ലിവർ സിറോസിസും'; ചികിത്സയ്ക്ക് പണമില്ലാതെ കുംബളങ്ങി നൈറ്റ്സ് താരം അംബിക റാവു!

    Recommended Video

    Santhosh Varkey Talks About Nithya Menon | FilmiBeat Malayalam
    വീട്ടുകാരുടെ സമ്മതത്തോടെ താരങ്ങൾ ലിവിംഗ് ടുഗദറായി

    രണ്ടാളും സിനിമയുടെ തിരക്കുകളില്‍ നിന്ന് മാറിയാല്‍ ഉടന്‍ തന്നെ വിവാഹതിരാവും എന്നാണ് അറിയുന്നത്. ഏപ്രിലില്‍ തന്നെ വിവാഹം നടന്നേക്കും എന്നാണ് പുതിയ വിവരങ്ങള്‍. വിവാഹം കഴിഞ്ഞില്ലെങ്കിലും നേരത്തെ തന്നെ നിധി ചിമ്പുവിന്റെ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. കുറച്ച് മാസങ്ങളായി ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നത്. രണ്ട് വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചത് കൊണ്ടാണ് താരങ്ങള്‍ ലിവിംഗ് ടുഗദറുമായി മുന്നോട്ട് പോയതെന്നാണ് അറിയുന്നത്.

    Read more about: simbu ചിമ്പു
    English summary
    Nidhhi Agerwal And Simbu Are Already In Living Together? All Sets To Enter Wedlock Soon
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X