നടി നിക്കി ഗല്‍റാണി വിവാഹിതയാവുന്നു? യുവനടന്റെ കുടുംബത്തിനൊപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ വൈറലാവുന്നു
സിനിമാ താരങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ അറിയാന്‍ ആരാധകര്‍ക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. പലപ്പോഴും ഗോസിപ്പുകള്‍ വരുന്നതിന് പിന്നിലെ കാരണവും ഈ ആകാംഷയാണ്. കഴിഞ്ഞ മാസങ്ങളില്‍ തെന്നിന്ത്യന്‍ നടി സഞ്ജന ഗല്‍റാണി വിവാഹിതയാവുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഒരു അഭിമുഖത്തില്‍ സഞ്ജന തന്നെയാണ് താന്‍ വിവാഹിതയാവുന്ന കാര്യം വ്യക്തമാക്കിയത്. ഇപ്പോഴിതാ സഞ്ജനയുടെ സഹോദരിയും നടിയുമായ നിക്കി ഗല്‍റാണിയുടെ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അത് സൂചിപ്പിക്കുന്ന വിധത്തിലുള്ള ചില ഫോട്ടോസ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന രണ്ട് താരസഹോദരിമാരാണ് നിക്കി ഗല്‍റാണിയും സഞ്ജന ഗല്‍റാണിയും. സഞ്ജന തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കുമ്പോള്‍ നിക്കി ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലും തമിഴിലുമൊക്കെയായിട്ടാണ്. ഒന്ന് രണ്ട് മാസം മുന്‍പായിരുന്നു താന്‍ വിവാഹിതയാവുന്ന കാര്യം സഞ്ജന പറഞ്ഞത്. തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്. എന്നാല്‍ ആ ഫ്രണ്ടിനെ തന്നെയാണോ വിവാഹം കഴിക്കുക എന്നത് പറയാനാകില്ലെന്നും എന്തായാലും ഈ വര്‍ഷം തന്നെ ഉണ്ടാവുമെന്നും സഞ്ജന പറഞ്ഞിരുന്നു.
Recommended Video

ഇപ്പോഴിതാ നിക്കിയും നടന്‍ ആദി പിനിസെറ്റിയും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ചില ഫോട്ടോസ് പുറത്ത് വന്നതോടെയായിരുന്നു ആരാധകര്‍ ഇക്കാര്യം അന്വേഷിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു ആദിയുടെ പിതാവും സംവിധായകനുമായ രവി രാജ പിനിസെറ്റിയുടെ പിറന്നാള്‍. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കുടുംബത്തിനൊപ്പമായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങള്‍ ആദി തന്നെയായിരുന്നു ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ആദിയുടെ അച്ഛനും അമ്മയും സഹോദരിമാരും അടക്കമുള്ള കുടുംബത്തിനൊപ്പം പുറമേ നിന്ന് നടി നിക്കിയും ഉണ്ടായിരുന്നു. ചെന്നൈയില്‍ കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും താരങ്ങള്‍ ഒന്നിച്ചതിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയരുകയാണ്. ഇതോടെ ആദിയും നിക്കിയും തമ്മില്‍ പ്രണയത്തിലാണോ എന്ന് ആരാധകരിലും സംശയത്തിന് വഴിയൊരുക്കിയത്. നേരത്തെ വിവാഹം ഉണ്ടാവുമെന്നൊരു സൂചന നിക്കി നല്‍കിയിരുന്നെങ്കിലും ഇതു സംബന്ധിച്ച് താരങ്ങളോ അടുത്ത ബന്ധുക്കളോ കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.

ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ധമാക്ക എന്ന മലയാള സിനിമയിലായിരുന്നു നിക്കി അവസാനമായി അഭിനയിച്ചത്. ഈ സിനിമയുമായി ബന്ധപ്പെട്ടൊരു അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് വിവാഹത്തെ കുറിച്ച് നിക്കി ചെറിയൊരു സൂചന നല്‍കിയത്. ഞങ്ങള്‍ ചെന്നൈയില്‍ നിന്നുമാണ് കണ്ടുമുട്ടിയതെന്നും അധികം വൈകാതെ തന്നെ അതാരാണെന്ന് പറയുമെന്നും നിക്കി പറഞ്ഞിരുന്നു. വിവാഹം വൈകാതെ ഉണ്ടാവുമെന്നും നടി സൂചിപ്പിച്ചു.


Click it and Unblock the Notifications











