ഡാന്‍സര്‍ കൈവിട്ടു, ഷൂട്ടിംഗിനിടെ നടി നിക്കി ഗല്‍റാണി പ്രഭുദേവയുടെ ദേഹത്തേക്ക്! വീഡിയോ വൈറല്‍!!
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നിക്കി ഗല്‍റാണി. മലയാളത്തിലടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നിക്കിയുടെ വരാനിരിക്കുന്ന സിനിമയാണ് ചാര്‍ലി ചാപ്ലിന്‍ 2. ശക്തി ചിതംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി നായികയാവുമ്പോള്‍ പ്രഭു ദേവയാണ് നായകന്‍. സിനിമ റിലീസിനെത്തുന്നതേ ഉള്ളുവെങ്കിലും സിനിമയിലെ പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു.

ചിന്നാമച്ചാ എന്ന് തുടങ്ങുന്ന പാട്ടില്‍ പ്രഭുദേവയുടെയും നിക്കിയുടെയും കിടിലന്‍ ഡാന്‍സാണുള്ളത്. ഈ പാട്ടിന്റെ ചിത്രീകരണത്തിനിടെ ചെറിയൊരു അപകടം സംഭവിച്ചിരുന്നു. ഷൂട്ടിനിടെ ഒരു ഡാന്‍സര്‍ കൈവിട്ടതോടെ നിക്കി ഗല്‍റാണി പ്രഭുദേവയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. സാമൂഹ്യ മാധ്യമത്തിലൂടെ നിക്കി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മൂന്ന് പേരുടെ ചുമലില്‍ കയറിയിരുന്ന് പ്രഭുദേവയുടെ അടുത്തേക്ക് ഡാന്‍സ് കളിച്ച് പോവുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. ഇതിനിടെ കൂട്ടത്തിലൊരാള്‍ പെട്ടെന്ന് മാറിയതോടെ നിക്കി മുകളില്‍ നിന്നും പ്രഭുദേവയുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിക്കിയെ പ്രഭുദേവ തന്നെ താങ്ങി പിടിച്ചത് കൊണ്ട് നിലത്ത് വീഴാതെ രക്ഷപ്പെടുകയായിരുന്നു.


Click it and Unblock the Notifications











