»   » നിശബ്ദം ഓഡിയോ, ട്രെയിലര്‍ റിലീസ് ഉടന്‍, പക്ഷേ അത് നിശബ്ദമായിരിക്കില്ല!

നിശബ്ദം ഓഡിയോ, ട്രെയിലര്‍ റിലീസ് ഉടന്‍, പക്ഷേ അത് നിശബ്ദമായിരിക്കില്ല!

Posted By:
Subscribe to Filmibeat Malayalam

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് മൈക്കിള്‍ അരുണ്‍ തിരക്കഥ എഴുതി, സംവിധാനം ചെയ്യുന്ന നിശബ്ദം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയര്‍പ്പിയ്ക്കുന്ന ചിത്രത്തിന്റെ ഓഡിയോ, ട്രെയിലര്‍ റിലീസ് ഉടന്‍ ഉണ്ടാവും.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും മികച്ച പ്രതികരണമായിരുന്നു. സംവിധായകന്‍ കിരുതിക ഉദയ നിതിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.

ഒരു ഫാമിലി ത്രില്ലറായ ചിത്രത്തില്‍ നവാഗതനായ അജയ് യാണ് നായക വേഷം അവതരിപ്പിക്കുന്നത്. വണ്‍ ബൈ ടു, ദി റിപ്പോര്‍ട്ടര്‍ എന്നീ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച അഭിനയയാണ് ചിത്രത്തിലെ നായിക.

nisabdham

ബേബി സതന്യയും ചിത്രത്തിലൊരു മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്. കിഷോര്‍, എ വെങ്കിടേഷ്, പാലനി, ഋതു, വെങ്കിടേഷ ബാബു, ആര്‍ടി കുമാര്‍, കുഷി, നിതിന്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ബാംഗ്ലൂരില്‍ സെറ്റിലായ ഒരു തമിഴ് ഫാമിലിയെ ചുറ്റിപറ്റി നടക്കുന്നതാണ് ചിത്രം. ഷാന്‍ ജസീലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ്‌ജെ സ്റ്റാര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. യുവരാജ്, സി സേതു തുടങ്ങിയവരാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ കാണാം.

English summary
Nisabdham audio release to be expected soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam