»   » ഒടുവില്‍ ആ നിശബ്ദം ഒരു വലിയൊരു ശബ്ദമായി, പ്രേക്ഷകര്‍ കാത്തിരുന്ന നിശബ്ദത്തിന്റെ ട്രെയിലര്‍ കാണാം

ഒടുവില്‍ ആ നിശബ്ദം ഒരു വലിയൊരു ശബ്ദമായി, പ്രേക്ഷകര്‍ കാത്തിരുന്ന നിശബ്ദത്തിന്റെ ട്രെയിലര്‍ കാണാം

Posted By:
Subscribe to Filmibeat Malayalam

തമിഴ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന നിശബ്ദത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു മിനിറ്റും 52 സെക്കന്റുമുള്ള വീഡിയോയിലെ പഞ്ച് ഡയലോഗുകള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തും. മൈക്കിള്‍ അരുണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥകളെ ആസ്പദമാക്കിയാണ്.

നേരത്തെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനും ഏറ്റവും മികച്ച പ്രതികരണമായിരുന്നു. ബാംഗ്ലൂരില്‍ സെറ്റിൽഡായ ഒരു തമിഴ് കുടുംബത്തെ ചുറ്റിപറ്റി ഒരുക്കുന്ന ചിത്രത്തില്‍ നവാഗതനായ അജയ് യാണ് നായക വേഷം അവതരിപ്പിക്കുക. വണ്‍ ബൈ ടു, ദി റിപ്പോര്‍ട്ടര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച അഭിനയയാണ് ചിത്രത്തിലെ നായിക.

nisabdham-01

പൂര്‍ണമായും ഇതൊരു ഫാമിലി ത്രില്ലറായിരിക്കും. ബേബി സതന്യ, കൃഷോര്‍ രാമകൃഷ്ണ, എ വെങ്കിടേഷ്, പളനി, റുത്തു, ഹംസ, വെങ്കിടേഷ് റാവു, ആര്‍ടി കുമാര്‍, കുഷി, നിധിന്‍ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷാന്‍ ജസീലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ്‌ജെ സ്റ്റാര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കും. യുവരാജ്, സി സേതു എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം..

English summary
Nisabdham Official Trailer Out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam