For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോഡി ഷെയ്മിം​ഗ് ഒരിക്കലും ചെയ്യില്ല, അത്രമാത്രം അനുഭവിച്ചു; ധനുഷിനെ പറ്റി നിത്യ മേനോൻ

  |

  ധനുഷ് നായകനായെത്തുന്ന പുതിയ സിനിമയാണ് തിരുച്ചിത്രമ്പലം. നിത്യ മേനോൻ, പ്രിയ ഭവാനി, റാഷി ഖന്ന, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന സിനിമ മിത്രൻ ആർ ജവഹർ ആണ് സംവിധാനം ചെയ്യുന്നത്. പഴം എന്ന് വിളിപ്പേരുള്ള ഫുഡ് ഡെലിവറി ബോയുടെ വേഷത്തിലാണ് ധനുഷ് സിനിമയിലെത്തുന്നത്. ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ മേനോൻ എത്തുന്നത്. ഇപ്പോൾ ധനുഷിനൊപ്പം സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവത്തെ പറ്റി സംസാരിക്കുകയാണ് നിത്യ മേനോൻ.

  ധനുഷ് വളരെ ബഹുമാനം തരുന്ന വ്യക്തിയാണെന്നും തന്റെ നല്ല സുഹൃത്താണെന്നും നിത്യ പറയുന്നു. സിനിമയെ വളരെ പാഷനോടെ കാണുന്ന വ്യക്തിയാണ് ധനുഷ്. അതേ പാഷൻ വെച്ചു പുലർത്തുന്നവരെ നടൻ വളരെധികം അഭിനന്ദിക്കുമെന്നും നിത്യ പറയുന്നു. മെലിഞ്ഞ ശരീരത്തിന്റെ പേരിൽ നേരത്തെ ഒരുപാട് പരിഹാസങ്ങൾ കേട്ട നടനാണ് ധനുഷ്. ഇതേപറ്റി തന്നോട് നടൻ തന്നോട് സംസാരിച്ചതിനെ പറ്റിയും നിത്യ മേനോൻ തുറന്നു പറഞ്ഞു.

  Also Read: 'ക്യാമറയ്ക്ക് മുന്നിൽ നിന്നാണോ?' ആദ്യമായി കെട്ടിപ്പിടിച്ചപ്പോൾ രൺവീറിനോട് ദേഷ്യപ്പെട്ട ദീപിക

  ബോഡി ഷെയ്മിം​ഗ് ഞാൻ‌ ചെയ്യുകയേ ഇല്ല. കാരണം ഞാനത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കലും മറ്റൊരാൾ തടിച്ചിട്ടാണോ മെലിഞ്ഞിട്ടാണോ എന്ന് ഞാൻ ചിന്തിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ സംബന്ധിച്ച് അത് വളരെ റിഫ്രഷിം​ഗ് ആയിരുന്നു. കാരണം എല്ലാവരും അങ്ങനെയാണ്. പക്ഷെ അദ്ദേഹത്തിന് അതൊന്നും പ്രശ്നമായിരുന്നില്ല.

  നീ തടിച്ചിരിക്കുമ്പോഴാണ് നല്ല ഭം​ഗിയുള്ളത്. അങ്ങനെ തന്നെ ഇരിക്ക് എന്ന് പറഞ്ഞു. തടിച്ചിരിക്കുമ്പോഴാണ് നല്ലത്. കുറച്ച് ഭക്ഷണം കഴിച്ചിട്ട് വാ, ചബ്ബിയായിരുന്നാൽ ക്യൂട്ട് ആയിരിക്കും എന്നൊക്കെ പറയുമായിരുന്നു. എനിക്ക് വേറെ സിനിമകൾ ചെയ്യാനുണ്ട് തടിച്ചിരിക്കാൻ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്, നിത്യ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

  Also Read: 'ഒരു സർപ്രൈസ് ഉണ്ടെന്ന് റോബിൻ', 'സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു'വെന്ന് ആരതിയും, ഫോട്ടോ വൈറൽ

  ജോലിയോടുള്ള ആത്മാർത്ഥതയും പാഷനുമാണ് ഞങ്ങളെ സുഹൃത്തുക്കളാക്കുന്നത്. മുമ്പ് ധനുഷിന്റെ സിനിമകളിൽ നിന്നും ഓഫർ വന്നിരുന്നു. എന്നാൽ അന്ന് ചെയ്യാൻ പറ്റിയില്ല. 2018 ൽ ധനുഷ് എന്നെ വിളിച്ചു. ഞാൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. നിങ്ങൾ ചെയ്യുകയാണെങ്കിൽ ഞാൻ ഡയരക്ട് ചെയ്യാം. ഇല്ലെങ്കിൽ ചെയ്യുന്നില്ല എന്ന് പറഞ്ഞു. പക്ഷെ അന്ന് ഞാൻ ബ്രേക്കെടുത്തിരിക്കുകയായിരുന്നു. അതിനാൽ അത് നടന്നില്ല. അവസാനം തിരുച്ചിത്രമ്പലത്തിലേക്ക് വിളിക്കുകയായിരുന്നു.

  Also Read: നന്നായി അഭിനയിച്ചാൽ മമ്മൂക്ക അപ്പോൾ തന്നെ പറയും, അങ്ങനെ ചെയ്യുന്ന വളരെ കുറച്ചുപേരെ ഉള്ളു: സോനാ നായർ

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  നിരവധി തവണ ഒരു സിനിമ ഒപ്പം ചെയ്യാൻ നമ്മൾ ശ്രമിച്ചു. ഈ സിനിമ മനോഹരമാണ്. നിന്റെ മുഖം കണ്ടാണ് എഴുതിയതെന്ന് പറഞ്ഞു. അങ്ങനെ സിനിമ ചെയ്യാമെന്നേൽക്കുകയായിരുന്നെന്ന് നിത്യ പറയുന്നു.

  ധനുഷ് അഭിനയിച്ച ആടുകളം സിനിമയിൽ നിന്ന് തനിക്ക് ഓഫർ വന്നിരുന്നെന്നും നിത്യ പറയുന്നു. തപ്സി പന്നുവാണ് ചിത്രത്തിൽ നായിക കഥാപാത്രമായി എത്തിയത്. മലയാളത്തിൽ 19 1 എ എന്ന സിനിമയാണ് നിത്യ അവസാനം ചെയ്തത്. വിജയ് സേതുപതി ആയിരുന്നു ചിത്രത്തിലെ നായകൻ.

  Read more about: dhanush nithya menon
  English summary
  nithya menen about her friendship with dhanush; says actor never done body shaming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X