വിജയ് ചിത്രത്തില്‍ നിന്നും ജോ പിന്‍മാറിയതില്‍ ഏറെ സന്തോഷിക്കുന്ന മലയാളി നടി കാരണം??
അറ്റ്ലീ ചിത്രത്തില്‍ നിന്നുമുള്ള ജ്യോതികയുടെ പിന്‍മാറ്റത്തില്‍ ഏറെ സന്തോഷിക്കുന്നത് പ്രശസ്തയായ മലയാള അഭിനേത്രിയാണ്.
വിജയ് 61 ല്‍ നിന്നും ജ്യോതിക പിന്‍വാങ്ങിയത് മലയാളത്തിലെ പ്രമുഖ അഭിനേത്രിക്ക് ഗുണകരമായി. ജ്യോതികയുടെ പിന്‍മാറ്റത്തിനുള്ള യഥാര്‍ത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. എന്തായാലും ജ്യോയുടെ പിന്‍മാറ്റം ഈ യുവ അഭിനേത്രിക്ക് ഗുണം ചെയ്തു.
സാമന്ത , കാജല്‍ അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പമാണ് ജ്യോതികയും അഭിനയിക്കേണ്ടിയിരുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം വിജയ് യുടെ കരിയറിലെ 61 മത്തെ ചിത്രമാണ്. വളരെ പ്രധാനപ്പെട്ട വേഷമാണ് ജ്യോ ചെയ്യേണ്ടിയിരുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷം 36 വയതിനിലെയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രി തിരിച്ചുവന്നത്. പുതിയ ചിത്രമായ മഗലിയാര്‍ മട്ടുമില്‍ ഡോക്യുമെന്ററി മേക്കറായാണ് വേഷമിടുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി
വിജയ് യോടൊപ്പം തമിഴകത്ത് അരങ്ങേറാനുള്ള നറുക്കു വീണിരിക്കുന്നത് മലയാളികളുടെ സ്വന്തം താരമായ നിത്യ മേനോനാണ്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി നിത്യ സമ്മതിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നു
ചിത്രത്തില്‍ നിന്നും ജ്യോതിക പിന്‍മാറാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായ വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ടില്‍ ജ്യോ പങ്കെടുത്തിരുന്നു.

പ്രമുഖ താരങ്ങള്‍ക്കൊപ്പം നിത്യയും
വിജയ്, സാമന്ത, കാജല്‍ അഗര്‍വാള്‍ എന്നിവരെക്കൂടാതെ വടിവേലു, സത്യരാജ്, എസ്‌ജെ സൂര്യ തുടങ്ങിയവര്‍ക്കൊപ്പമാമഅ നിത്യാ മേനോനും ചിത്രത്തില്‍ വേഷമിടുന്നത്.

എആര്‍ റഹ്മാന്റെ സംഗീതം
ബാഹുബലി, ബജ്രംഗി ബായ്ജാന്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെവി വിജയേന്ദ്ര പ്രസാദാണ് അറ്റ്‌ലീ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഓസ്‌കാര്‍ ജേതാവായ എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











