»   » വിജയ് കൂടെ ഉള്ളപ്പോള്‍ എന്ത് ചൂട്... രാജസ്ഥാനിലെ പൊള്ളുന്ന വെയിലിലും നിത്യയ്ക്ക് വിജയ് ആശ്വാസം!

വിജയ് കൂടെ ഉള്ളപ്പോള്‍ എന്ത് ചൂട്... രാജസ്ഥാനിലെ പൊള്ളുന്ന വെയിലിലും നിത്യയ്ക്ക് വിജയ് ആശ്വാസം!

Posted By: Rohini
Subscribe to Filmibeat Malayalam

തെറി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലികുമാറും വിജയ് യും ഒന്നിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ത്യയിലെ വിവിധ ഇടങ്ങളിലായി പൂര്‍ത്തിയായിക്കൊണ്ടിരിയ്ക്കുകയാണ്. ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് നിത്യ മേനോന്‍.

ദുല്‍ഖര്‍ സല്‍മാന്റെ ഭാഗ്യ നായിക, 28 കാരി; വിജയ് യുടെ അമ്മയായി അഭിനയിക്കുന്നു !!

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച നടിയാണ് നിത്യ മേനോന്‍. എന്നാല്‍ വിജയ് യ്‌ക്കൊപ്പമുള്ള അഭിനായനുഭവം വ്യത്യസ്തമാണെന്ന് നിത്യ പറയുന്നു.

വിജയ് 61 ല്‍ നിത്യ

വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ താരത്തിന്റെ ഭാര്യയായും അമ്മയായും അഭിനയിക്കുന്നത് നിത്യ മേനോനാണ്. നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് ജ്യോതികയെ ആയിരുന്നു. ജ്യോതിക പിന്മാറിയ സാഹചര്യത്തിലാണ് നിത്യയ്ക്ക് നറുക്ക് വീണത്.

രാജസ്ഥാനിലെ ചൂട്

ചെന്നൈയില്‍ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം ചൊവ്വാഴ്ച രാജസ്ഥാനില്‍ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിച്ചിരുന്നു. ജയ് സല്‍മാറില്‍ വച്ച് നിത്യയും വിജയും ഒന്നിച്ചെത്തുന്ന പാട്ട് രംഗം ചിത്രീകരിച്ച് കഴിഞ്ഞു. കടുത്ത ചൂടിലാണ് ചിത്രീകരണം നടക്കുന്നത്.

ഈ ചൂട് പ്രശ്‌നമല്ല

എന്നാല്‍ ഈ ചൂട് തന്നെ സംബന്ധിച്ച് ഒരു പ്രശ്‌നമേ അല്ല എന്നാണ് നിത്യ പറയുന്നത്. എന്തെന്നാല്‍ ഞാന്‍ അഭിനയിക്കുന്ന ഇളയദളപതി വിജയ്‌ക്കൊപ്പമാണ്. ആ സന്തോഷത്തെക്കാള്‍ വലുതല്ലത്രെ നിത്യയ്ക്ക് ചൂട്.

തളപതി 61

തളപതി 61 എന്ന് താത്കാലികമായി പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ നിത്യയ്ക്ക് പുറമെ സമാന്തയും കാജള്‍ അഗര്‍വാളും നായികമാരായി എത്തുന്നു. എ ആര്‍ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്.

English summary
Nithya Menen talks about working with Vijay in Rajasthan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam