»   » ദുല്‍ഖറിനൊപ്പം നിത്യ മേനോനെയും മണിരത്‌നത്തിന് പിടിച്ചിട്ടുുണ്ട്

ദുല്‍ഖറിനൊപ്പം നിത്യ മേനോനെയും മണിരത്‌നത്തിന് പിടിച്ചിട്ടുുണ്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam

ദുല്‍ഖറിനെയും നിത്യ മേനോനെയും കേന്ദ്ര കഥപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒകെ കണ്‍മണി. ചിത്രത്തിന് ശേഷം തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ദുല്‍ഖറിനെ തേടി നിരവധി ഒാഫറുകള്‍ എത്തിയിരുന്നു. ബാഹുബലിയുടെ കഥ രചിച്ച വിജയേന്ദ്ര പ്രസാദ് ദുല്‍ഖറിന് നായകനാക്കി പുതിയ ചിത്രം ഒരുക്കുന്നതിന് വേണ്ടി ദുല്‍ഖറിനെ സമീപിച്ചുവെന്ന് വാര്‍ത്തകള്‍ വന്നത് കഴിഞ്ഞ ദിവസമാണ്.

എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഒകെ കണ്‍മണിയ്ക്ക് ശേഷം മണിരത്‌നം നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രത്തില്‍ ദുല്‍ഖറിനെയാണ് മണിരത്‌നം നായകനാക്കുന്നത്. ഇപ്പോഴിതാ ഒകെ കണ്‍മണിയില്‍ ദുല്‍ഖറിന്റെ നായിക വേഷം അവതരിപ്പിച്ച നിത്യ മേനോനും പുതിയ ചിത്രത്തിലേക്ക് നായിക വേഷം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു.

nithya-menon

രവി വര്‍മ്മന്‍ ക്യാമറ ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഓസ്‌കാര്‍ ജേതാവായ എആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ചിത്രവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന മലയാളം ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്. കൂടാതെ വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ നിത്യ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Actress Nithya Menon has reportedly joined hands with filmmaker Mani Ratnam for the second time in a row in his upcoming yet-untitled Tamil revenge drama, which is expected to go on the floors this December.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X