»   » റിച്ചിക്ക് പിന്നാലെ നിവിന്‍ വീണ്ടും തമിഴിലേക്ക്... പുതിയ ചിത്രം അജിത്തിനൊപ്പം?

റിച്ചിക്ക് പിന്നാലെ നിവിന്‍ വീണ്ടും തമിഴിലേക്ക്... പുതിയ ചിത്രം അജിത്തിനൊപ്പം?

Posted By:
Subscribe to Filmibeat Malayalam
തല അജിത്തിന്റെ ചിത്രത്തില്‍ നിവിനും? | filmibeat Malayalam

മലയാളതത്തിന് പുറമെ തമിഴ്‌നാട്ടിലും വ്യക്തമായ ആരാധക പിന്തുണയുള്ള താരമാണ് നിവിന്‍ പോളി. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ നേരം എന്ന ചിത്രം മാത്രമാണ് നിവിന്‍ പോളിയുടേതായി പുറത്തിറങ്ങിയ ഏക തമിഴ് ചിത്രം എന്നതാണ് ഏറെ കൗതുകം.

ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല, ഇതാ ഈ പുതിയ റെക്കോര്‍ഡും ബാഹുബലിക്ക്!

എഴുതിയത് മോഹന്‍ലാലിന് വേണ്ടി, നായകനായത് കമല്‍ഹാസന്‍! മോഹന്‍ലാല്‍ കൈവിട്ട സൂപ്പര്‍ ഹിറ്റ്!

പൂര്‍ണമായും തമിഴില്‍ മാത്രം ചിത്രീകരിക്കുന്ന റിച്ചി വെള്ളിയാഴ്ച തിയറ്ററിലേക്ക് എത്തുകയാണ്. അതിനിടെയാണ് നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്തകളും പ്രചരിക്കുന്നത്. തല അജിത്തിന്റെ പുതിയ ചിത്രത്തില്‍ നിവിനും അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിനേക്കുറിച്ച് നിവിന്‍ പോളിയും ഒരു അഭിമുഖത്തില്‍ പ്രതികരിക്കുകയുണ്ടായി.

അജിത്തിനൊപ്പം നിവിന്‍ പോളി

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയും അഭിനയിക്കുന്നു. അജിത്തിന്റെ അനുജനായിട്ടായിരിക്കും നിവിന്‍ അഭിനയിക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്.

നിവിന്‍ പറയുന്നതിങ്ങനെ

ഈ വാര്‍ത്തയുടെ വാസ്തവത്തേക്കുറിച്ച് ഒരു അഭിമുഖത്തില്‍ നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍, തന്നെ ആരും ഇതിനായി വിളിച്ചിട്ടില്ല, താന്‍ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത്തരത്തില്‍ ഒരു ക്ഷണം ലഭിച്ചാല്‍ താന്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും നിവിന്‍ പറഞ്ഞു.

റിച്ചി തിയറ്ററിലേക്ക്

പൂര്‍ണമായും തമിഴില്‍ മാത്രം ചിത്രീകരിക്കുന്ന നിവിന്റെ ആദ്യ ചിത്രമായ റിച്ചി ഡിസംബര്‍ എട്ട് വെള്ളിയാഴ്ച ലോക വ്യാപകമായി തിയറ്ററിലെത്തും. കന്നട ചിത്രമായ ഉളിദവരു കണ്ടംതേ എന്ന ചിത്രത്തിന്റെ റീമേക്കാണ് റിച്ചി. ചോക്ലേറ്റ് ഇമേജില്‍ നിന്ന് മാറി നെഗറ്റീവ് ഷേഡുള്ള നായകനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തമിഴില്‍ ആരാധകര്‍

ഒറ്റ ചിത്രം കൊണ്ട് മാത്രം തമിഴില്‍ ഇത്രയേറെ ആരാധകരെ നേടിയ ഒരു യുവതാരവും മലയാളത്തില്‍ ഉണ്ടാകില്ല. മലയാള ചിത്രമായ പ്രേമം ചെന്നൈയിലെ ഒരു തിയറ്ററില്‍ തുടര്‍ച്ചയായ് 200 ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. നിവിന്റെ പിറന്നാള്‍ ദിവസം ചിത്രം റി-റിലീസ് ചെയ്യുകയും ചെയ്തിരുന്നു.

വിശ്വാസം

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിശ്വാസം എന്നാണ് പേരിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ദീപവലിക്ക് തിയറ്ററില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

കായംകുളം കൊച്ചുണ്ണിയുടെ തിരക്കില്‍

കേരളക്കരയിലെ വിഖ്യാത കള്ളനായ കായംകുളം കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് നിവിന്‍ ഇപ്പോള്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഹേയ് ജൂഡ് ആണ് റിലീസിനൊരുങ്ങുന്ന മലയാള ചിത്രം.

English summary
Nivin Pauly's reply about his next Tamil movie with Ajith.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam