തമിഴില്‍ നിവിന്‍ പോളിയ്ക്ക് ഡിമാന്റ് കൂടുന്നു, മലയാളം വിടുമോ?
നേരം എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി തമിഴകത്ത് എത്തിയത്. എന്നാല്‍ തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഹിറ്റായത് പ്രേമം എന്ന ചിത്രത്തിലൂടെയാണ്. 250 ലേറെ ദിവസം പ്രേമം തമിഴ്‌നാട്ടില്‍ ഓടി.
ഇത് ആദ്യമായി, നിവിന്‍ പോളിയുടെ സഖാവുമായി ഏറ്റുമുട്ടുന്നത് മറ്റൊരു യുവതാരം!
പ്രേമത്തിന് ശേഷം തമിഴകത്ത് നിന്ന് നിവിന്‍ പോളിയ്ക്ക് ധാരാളം അവസരങ്ങള്‍ വന്നു. നേരത്തിന് ശേഷം നിവിന്‍ നായകനാകുന്ന തമിഴ് ചിത്രം അണിയറയില്‍ തയ്യാറെടുക്കുകയാണ്.

റിലീസിങ് ചിത്രം
ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സണ്ട മരിയ എന്ന ചിത്രമാണ് തമിഴില്‍ നിവിന്റേതായി ഉടന്‍ റിലീസ് ചെയ്യുന്നത്. നേരം എന്ന ദ്വിഭാഷ ചിത്രത്തിന് ശേഷം നിവിന്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രമാണ് സണ്ട മരിയ.

ആറ് ചിത്രങ്ങള്‍ കൈയ്യില്‍
സണ്ട മരിയയുടെ റിലീസിന് മുന്‍പ് തന്നെ നിവിന്‍ ആറ് പുതിയ സിനിമകളില്‍ കരാറൊപ്പിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ അറ്റ്‌ലിയുടെ നിര്‍മ്മാണത്തില്‍ ഒരു പ്രോജക്ടിലും സൂര്യബാലകുമാറിന്റെ ഒരു പ്രോജക്ടിലും നിവിന്‍ കരാര്‍ ചെയ്യപ്പെട്ടുകഴിഞ്ഞു. ഗൗതം വാസുദേവ മേനോന്‍ തെലുങ്കില്‍ നിന്ന് തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രത്തിലും നിവിനാണ് നായകന്‍.

മലയാളം കുറയുമോ
തമിഴില്‍ നിവിന്‍ പോളിയ്ക്ക് തിരക്കേറുമ്പോള്‍, മലയാളത്തില്‍ നിന്ന് പിന്നോട്ട് നില്‍ക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ മലയാളത്തിന് ഒട്ടും പ്രധാന്യം കുറയ്ക്കില്ല എന്ന് നിവിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

പുതിയ സിനിമകള്‍
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവാണ് നിവിന്റെ ഉടന്‍ റിലീസ് ചെയ്യാനിരിയ്ക്കുന്ന ചിത്രം. പ്രേമം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications