»   » നിവിന്റെ അടുത്ത തമിഴ് ചിത്രം നിര്‍മിക്കുന്നത് ആരാണെന്ന് അറിയാമോ?

നിവിന്റെ അടുത്ത തമിഴ് ചിത്രം നിര്‍മിക്കുന്നത് ആരാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളി തമിഴ് സിനിമയില്‍ മിന്നും താരമാകാനുള്ള പുറപ്പാടിലാണ്. നിലവില്‍ നവാഗതനായ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ അണിയറയില്‍ നടന്നുകൊണ്ടിരിയ്ക്കുന്നതായി കേട്ടിരുന്നു. അത് തീരുമാനമായി എന്നാണ് പുതിയ വിവരം.

സൂപ്പര്‍ ഹെയര്‍ സ്റ്റൈല്‍, കട്ടിത്താടി; ഇരുമുരുഖന്റെ ഓഡിയോ ലോഞ്ചിന് ചുള്ളന്‍ ചെക്കനായി നിവിന്‍ പോളി

നിവിന്റെ അടുത്ത തമിഴ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ചിത്രത്തിന്റെ നിര്‍മാതാവ് തന്നെയാണ്. ആരാണ് നിര്‍മാതാവ് എന്നറിയണ്ടേ? രാജാറാണി, തെറി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ ആണ് നിവിന്‍ പോളിയുടെ അടുത്ത ചിത്രം നിര്‍മിയ്ക്കുന്നത്. നിവിന് ഒപ്പമുള്ള ഒരു സെല്‍ഫി ചിത്രത്തിനൊപ്പം അറ്റ്‌ലി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

atlee-nivin-pauly

നവാഗതനായ സൂര്യ ബാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേ സമയം അറ്റ്‌ലിയുടെ എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ സങ്കിലി ബുങ്കിലി കതവ് തോരെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ജീവയും ശ്രീദിവ്യയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

English summary
Nivin Pauly is now Kollywood hot property, signs Atlee movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam