»   » നിവിന്‍ പോളിയെ സൈറ്റടിച്ച മുതിര്‍ന്ന നായിക, മോഹന്‍ലാലിനെ ഓര്‍മ വരുന്നു എന്ന്

നിവിന്‍ പോളിയെ സൈറ്റടിച്ച മുതിര്‍ന്ന നായിക, മോഹന്‍ലാലിനെ ഓര്‍മ വരുന്നു എന്ന്

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രമായ റിച്ചി റിലീസിന് തയ്യാറെടുക്കുകയാണ്. വമ്പന്‍ പ്രതീക്ഷയോടെയയാണ് തമിഴകം ചിത്രത്തിനായി കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടന്നു.

നിവിന്‍ പോളിയോടുള്ള സ്‌നേഹവും ആരാധനയും തമിഴ് മക്കളും തമിഴ് താരങ്ങളും വേദിയിലും സദസ്സിലും പങ്കുവച്ചു. അതിലൊരു മുതിര്‍ന്ന താരമാണ് നിവിനെ സൈറ്റടിച്ചു എന്ന് പരസ്യമായി പറഞ്ഞത്.

എത്ര പേര്‍ക്കറിയാം നിവിന്‍ പോളിയിലെ ഗായകനെ? ആദ്യ ഗാനം കേട്ട് ഗോപി സുന്ദര്‍ പറഞ്ഞതോ?

നടി പറഞ്ഞ്

വളരെ റിച്ചായാ സുന്ദരനായ നിവിന്‍ പോളിയെ ഞാന്‍ പോലും സൈറ്റ് അടിച്ച് പോയിട്ടുണ്ട്. ചെറിയ കുട്ടികള്‍ മുതല്‍ താനടക്കമുള്ളവര്‍ പോലും താങ്കളെ സൈറ്റടിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല എന്നാണ് നടി പറഞ്ഞത്.

മോഹന്‍ലാലിനെ പോലെ

നിവിനെ കാണുമ്പോള്‍ എനിക്ക് മോഹന്‍ലാലിനെയാണ് ഓര്‍മ വരുന്നത്. വളരെ സാധാരണമായിട്ടാണ് നിവിന്‍ പെരുമാറാറുള്ളത്. അഭിനയത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.. ഞങ്ങളൊക്കെ തയ്യാറെടുക്കുമ്പോള്‍ നിവിന്‍ ഈസിയായി വന്ന് അഭിനയിച്ച് പോവും.

റിച്ചി എന്ന ചിത്രം

കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്. റിലീസ് സംബന്ധിച്ച് ഏറെ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഡിസംബര്‍ എട്ടിന് ചിത്രം തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

നായികമാര്‍

കന്നട പതിപ്പിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച രക്ഷിത് ഷെട്ടിയായിരുന്നു അതില്‍ നായകനായി അഭിനയിച്ചതും. തീര പ്രദേശത്തുള്ള റിച്ചി എന്ന ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്.

കഥാപാത്രങ്ങള്‍

പ്രകാശ് രാജ് പള്ളിയിലച്ചന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിവിന്‍ പോളിയുടെ റിച്ചി എന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനാണ് പ്രകാശ് രാജിന്റെ കഥാപാത്രം. ശ്രദ്ധയും ലക്ഷ്മിയുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
” Nivin Pauly is younger version of Mohanlal’: Richie Audio Release Function

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X