»   » മാസ് ഗെറ്റപ്പില്‍ നിവിന്‍ പോളി!!! തമിഴകം കീഴടക്കാനെത്തുന്ന റിച്ചിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

മാസ് ഗെറ്റപ്പില്‍ നിവിന്‍ പോളി!!! തമിഴകം കീഴടക്കാനെത്തുന്ന റിച്ചിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവതാരം നിവിന്‍ പോളി തമിഴകം കീഴടക്കാനൊരുങ്ങുകയാണ്. മാസ് ഗെറ്റപ്പില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തിന് റിച്ചി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ലോക്കല്‍ റൗഡിയായി നിവിന്‍ എത്തുന്ന ചിത്രത്തില്‍ നിവിന്റെ മാസ് ലുക്ക് തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ആ മാസ് ലുക്കിനെ എടുത്ത് കാണിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. 

നിവിന്‍ പോളിയും തമിഴ് താരം നാട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് റിച്ചി. ഇരുവരുടേയും സൗഹൃദവും ജീവിതത്തില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റ പ്രമേയം. നിവിന്‍ ലോക്കല്‍ റൗഡിയായി എത്തുമ്പോള്‍ ബോട്ട് മെക്കാനിക്കിന്റെ വേഷത്തിലാണ് നിവിന്‍ എത്തുന്നത്.

ഗൗതം രാമചന്ദ്രനാണ് നിവിന്‍ പോളിയെ നായകനാക്കി തമിഴില്‍ റിച്ചി ഒരുക്കുന്നത്. നിവിന്റെ മാസ് ഗെറ്റപ്പ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പക്കാ മാസ് എന്റര്‍ടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന വിവരം.

റിച്ചിയില്‍ നിവിന്‍ പോളിയുടെ വളര്‍ത്തച്ഛനായി പ്രകാശ് രാജ് എത്തുന്നു. പള്ളീലച്ചന്റെ വേഷമാണ് പ്രകാശ് രാജിന്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികയാകുന്നത്. ലക്ഷ്മി പ്രിയ, ചന്ദ്രമൗലി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

കന്നട ചിത്രമായ 'ഉളിടവരു കണ്ടാന്തെ'യുടെ തമിഴ് റീമേക്കാണ് റിച്ചി. റക്ഷിത് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച് നായകനായ അഭിനയിച്ച ചിത്രമാണ് 'ഉളിടവരു കണ്ടാന്തെ'. 2013 ആഗസ്റ്റില്‍ റിലീസ് ചെയ്ത ചിത്രം കന്നടയിലെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

അല്‍ഫോന്‍ പുത്രന്‍ സംവിധാനം ചെയ്ത നേരമാണ് നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം. തമിഴിലും മലയാളത്തിലുമായി നിര്‍മിച്ച ചിത്രത്തിന്റെ തമിഴ് പതിപ്പിന് വെട്രി എന്നായിരുന്നു പേര്. അവിയല്‍ എന്ന ചിത്രത്തിലും നിവിന്‍ അഭിനയിച്ചു. പൂര്‍ണമായും തമിഴില്‍ മാത്ര നിര്‍മിക്കുന്ന റിച്ചി നിവിന്റെ ആദ്യ മുഴുനീള തമിഴ് ഫീച്ചര്‍ ചിത്രമാണ്.

റിച്ചിയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള നിവിന്‍ പോളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Nivin Pauly's mass action pack Tamil movie Richie first look poster released. The movie is directed by Gautham Ramachandran. Its the remake of a super hit Kannada movie Ulidavaru Kandanthe.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam