»   » നിവിൻ പോളി - പ്രഭു രാധാകൃഷ്ണൻ ചിത്രം; പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി, ചിത്രീകരണം ഫെബ്രുവരിയില്‍!

നിവിൻ പോളി - പ്രഭു രാധാകൃഷ്ണൻ ചിത്രം; പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി, ചിത്രീകരണം ഫെബ്രുവരിയില്‍!

Posted By:
Subscribe to Filmibeat Malayalam

24AM Studios ന്റെ പ്രൊഡക്ഷൻ നംബർ 3 നിവിൻ പോളി - പ്രഭു രാധാകൃഷ്ണൻ ചിത്രം അടുത്ത വർഷം (2018) ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. പ്രൊഡ്യൂസർ ആർ ഡി രാജയാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

സിനിമാട്ടോഗ്രഫി നിർവഹിക്കുന്നത് ഇന്ത്യൻ സിനിമയിൽ തന്നെ എക്കാലത്തെയും മികച്ച ക്യാമറാമാനായ പി സി ശ്രീറാമാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഈ മാസം ആദ്യ വാരം ആരംഭിച്ചു, നിവിന്റെ രണ്ടാം തമിഴ് ചിത്രം കൂടിയാണിത്.

nivin-prabhuradhakrishnan

'കനാ കാണും കാലങ്ങൾ' എന്ന ഹിറ്റ് സീരിയൽ 2006'ൽ വിജയ് ടി വി'ക്ക് വേണ്ടി സംവിധാനം നിർവഹിച്ചാണ് പ്രഭുവിന്റെ തുടക്കം അക്കാലത്ത് അത് തമിഴ് പ്രേക്ഷകർക്ക് ഒഴിവാക്കാൻ പറ്റാത്ത സീരിയൽ ആയിരുന്നു. തുടർന്ന് 2009'ൽ പട്ടാളം എന്ന തമിഴ് ചിത്രവും, മലയാള മനോരമ'ക്ക് വേണ്ടി മലയാളത്തിന്റെ പ്രിയ നടി അനന്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 2013'ൽ റിലീസ് ചെയ്ത 'ദൂരെ' എന്ന ടെലിഫിലിമും.

nivin-prabhuradhakrishnan

ഒടുവിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത ശിവകാർത്തികേയൻ എന്ന നടൻറെ കരിയറിനെ ഒരുപടി കൂടി മുകളിലേക്കെത്തിച്ച ആർ ഡി രാജ നിർമ്മിച്ച 24AM Studios ന്റെ ആദ്യ പ്രൊഡക്ഷൻ ചിത്രമായ 'റെമോ' യിലെ 'സിരിക്കാതെ' എന്ന ഗാനത്തിന്റെ വീഡിയോ പ്രോമോ സോങ്, പ്രഭു; ശിവകാർത്തികേയൻ, കീർത്തി സുരേഷ്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവരെ വെച്ച ചെയ്തതിനു നല്ല പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. പ്രഭുവിന്റെ നിവിൻ പോളി ചിത്രത്തിനായി തമിഴ്-മലയാളം സിനിമ ലോകത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നു. പ്രഭുവിന് എല്ലാ ആശംസകളും.

English summary
Nivin Pauly Prabhu Radhakrishnan tamil movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam