»   » മൂത്തോനൊക്കെ അവിടെ നിക്കട്ടെ, ' റിച്ചി' യായി തമിഴില്‍ ചുവടുറപ്പിക്കാനൊരുങ്ങി നിവിന്‍ പോളി

മൂത്തോനൊക്കെ അവിടെ നിക്കട്ടെ, ' റിച്ചി' യായി തമിഴില്‍ ചുവടുറപ്പിക്കാനൊരുങ്ങി നിവിന്‍ പോളി

Posted By: Nihara
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകവേഷത്തില്‍ കണ്ടിട്ടിപ്പോള്‍ കുറച്ചു കാലമായി. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന് ശേഷം ആനന്ദത്തിലെ അതിഥി വേഷത്തിലാണ് നിവിനെ കണ്ടത്. ആരും പ്രതീക്ഷിക്കാത്തൊരു എന്‍ട്രി ആയിരുന്നു ആനന്ദത്തിലേത്. അതിനു ശേഷം നിവിന്‍ എവിടെയെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് ഉടന്‍ പരിഹാരമാവും.

സിദ്ധാര്‍ത്ഥ ശിവ, റോഷന്‍ ആന്‍ഡ്രൂസ്, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുടെ പ്രോജക്ടുകളിലെ പ്രധാന വേഷമെല്ലം താരത്തെ കാത്തിരിക്കുന്നുണ്ട്. മലയാളത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ തമിഴില്‍ നിവിന്‍ പോളിയുടെ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ഡബ്ബിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി നിവിന്‍ പോളി

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമായ റിച്ചിയുടെ ഷൂട്ട് കഴിഞ്ഞു. അവസാന ഘട്ട മിനുക്കുപണിയിലാണ്. നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. തമിഴില്‍ ആദ്യമായാണ് താരം സ്വന്തം ശബ്ദം ഉപയോഗിക്കാനൊരുങ്ങുന്നത്.

ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്

തൂത്തുക്കുടി , കുറ്റാലം, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കന്നഡ ചിത്രമായ ഉളിഡവരു കണ്ടാതെയുടെ റീമേക്കിന്റെ തമിഴ് റീമേക്കിലാണ് നിവിന്‍ വേഷമിട്ടത്. ചിത്രത്തിന് സാന്റാമരിയ, അവര്‍ഗള്‍, എന്നൊക്കെയുള്ള പേരുകളാണ് മുന്‍പ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ തന്നെ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചിട്ടുണ്ട്.

ടൈറ്റില്‍ റോളിലെ റിച്ചി

റിച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയാണ്. തീരദേശ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ നടരാജ് ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

തമിഴ് സ്വീകാര്യത ഉറപ്പിച്ച് നിവിന്‍ പോളി

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിന് ശേഷം നിവിന്‍ പോളിക്ക് വലിയ സ്വീകാര്യതയാണ് തമിഴില്‍ ലഭിച്ചത്. ചിത്രം 200 ദിവസത്തിലേറെ ഓടിയ തിയേറ്ററുകള്‍ തമിഴ്‌നാട്ടിലുമുണ്ട്. അതിനാല്‍ത്തന്നെ മലയാളി പ്രേക്ഷകരെപ്പോലെ തമിഴരും ഏറെ ആകാംക്ഷയോടെയാണ് റിച്ചിയുടെ റിലീസിനായി കാത്തിരിക്കുന്നത്.

English summary
Nivin Pauly's upcoming Tamil movie finally gets a title. The name of the movie, helmed by debutant Gautham Ramachandran that was apparently named earlier as Santa Maria, has now been titled as Richie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more