»   » ജ്യോതികയും നിവിന്‍ പോളിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു, നിങ്ങള്‍ ആര്‍ക്കൊപ്പം ??

ജ്യോതികയും നിവിന്‍ പോളിയും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു, നിങ്ങള്‍ ആര്‍ക്കൊപ്പം ??

Posted By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യയില്‍ തന്നെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച യുവതാരം നിവിന്‍ പോളിയും തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ജ്യോതികയും തമ്മില്‍ ഏറ്റുമുട്ടുന്നു. തമിഴകത്താണ് ഈ ഏറ്റുമുട്ടല്‍ നടക്കുന്നത്. പുതിയ ചിത്രങ്ങളുമായി ഇരുവരും ഒരേ ദിവസം പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ജ്യോതിക സിനിമയിലേക്ക് തിരിച്ചുവന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിന്‍റെ തമിഴ് പതിപ്പിലാണ് താരം വേഷമിട്ടത്. തിരിച്ചു വരവ് ഗംഭീരമാക്കിയ താരത്തിന്റെ പുതിയ സിനിമയാണ് മഗലിയാര്‍മട്ടും. നേരത്തിനു ശേഷം തിയേറ്ററുകളിലേക്കെത്തുന്ന തമിഴ് സിനിമയാണ് റിച്ചി. മേയ് 12 നാണ് ഈ രണ്ടു ചിത്രവും തിയേറ്ററുകളിലേക്കെത്തുന്നത്.

രണ്ടാമത്തെ ചിത്രവുമായി നിവിന്‍ പോളി

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമായ റിച്ചി മേയ് 12 ന് തിയേറ്ററുകളിലേക്കെത്തും. നിവിന്‍ പോളി തന്നെയാണ് ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്നതെന്ന പ്രത്യേകതയും ഉണ്ട്. തമിഴില്‍ ആദ്യമായാണ് താരം സ്വന്തം ശബ്ദം ഉപയോഗിക്കാനൊരുങ്ങുന്നത്.

രണ്ടു ഭാഷകളിലായി ഒരുക്കുന്നു

തൂത്തുക്കുടി , കുറ്റാലം, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കന്നഡ ചിത്രമായ ഉളിഡവരു കണ്ടാതെയുടെ റീമേക്കിന്റെ തമിഴ് റീമേക്കിലാണ് നിവിന്‍ വേഷമിട്ടത്. ചിത്രത്തിന് സാന്റാമരിയ, അവര്‍ഗള്‍, എന്നൊക്കെയുള്ള പേരുകളാണ് മുന്‍പ് പ്രചരിച്ചിരുന്നത്. പിന്നീടാണ് റിച്ചിയെന്ന പേര് സ്ഥീരികരിച്ചത്.

ടൈറ്റില്‍ കഥാപാത്രമായ റിച്ചിയായി നിവിന്‍

റിച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയാണ്. തീരദേശ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ നടരാജ് ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിന് ശേഷം നിവിന്‍ പോളിക്ക് വലിയ സ്വീകാര്യതയാണ് തമിഴില്‍ ലഭിച്ചത്. ചിത്രം 200 ദിവസത്തിലേറെ ഓടിയ തിയേറ്ററുകള്‍ തമിഴ്‌നാട്ടിലുമുണ്ട്. അതിനാല്‍ത്തന്നെ മലയാളി പ്രേക്ഷകരെപ്പോലെ തമിഴരും ഏറെ ആകാംക്ഷയോടെയാണ് റിച്ചിയുടെ റിലീസിനായി കാത്തിരിക്കുന്നത്.

ഇടവേളയ്ക്കു ശേഷം ജ്യോതിക സജീവമാവുന്നു

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുന്ന ജ്യോതികയുടെ പുതിയ ചിത്രമായ മഗലിയാര്‍ മട്ടും റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ ബ്രഹ്മയാണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. ജോയുടെ ഭര്‍ത്താവും നടനുമായ സൂര്യയുടെ സ്വന്തം ബാനറായ 2ഡി എന്റര്‍ടെയിന്‍മെന്റും ക്രിസ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പേസ്റ്റര്‍ പുറത്തുവിട്ടത് സൂര്യയാണ്. കിടിലന്‍ ലുക്കിലുള്ള ജ്യോതികയുടെ ഫോട്ടോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഡോക്യുമെന്‍ററി മേക്കറായ ജ്യോതിക

36 വയതിനിലെ എന്ന ചിത്രത്തിന് ശേഷമാണ് ജ്യോതിക മഗലിയാര്‍ മട്ടും എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ ജോ പ്രത്യക്ഷപ്പെടുന്നത്. മഗലിയാര്‍ മട്ടും എന്ന ചിത്രത്തിന് വേണ്ടി റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിക്കുന്നതിന് ജ്യോതികയെ പരിശീലിപ്പിച്ചത് സൂര്യയാണ്. ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ചിത്രത്തില്‍ ജ്യോതിക പ്രത്യക്ഷപ്പെടുന്നത്.

ഇതുവരെ കാണാത്ത ഭാവത്തില്‍ ജ്യോതിക

വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു മറന്ന തന്റേടിയും സ്റ്റൈലിഷുമായ ജ്യോതികയെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മുന്‍ ചിത്രത്തിലെ വീട്ടമ്മയില്‍ നിന്നും ഏറെ വ്യത്യസ്തമായ ലുക്കിലാണ് ഈ ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും മികച്ച കെമിസ്ട്രിയുണ്ട് ഇരുവര്‍ക്കുമിടയില്‍. വളരെ സപ്പോര്‍ട്ടീവായ ജോയാണ് തന്റെ ജീവിതത്തിലെ എല്ലാ നന്‍മകള്‍ക്കും കാരണമെന്ന് ഇടയ്ക്കിടെ സൂര്യ പറയാറുണ്ട്.

English summary
Nivin Pauly's Richie, Jyothik's Magalir Mattum release on May 12.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam