»   » ഇത് പൊളിക്കും, തമിഴില്‍ തിളങ്ങാനൊരുങ്ങി നിവിന്‍ പോളി, പ്രൊഫഷണല്‍ റൗഡിയായി റിച്ചിയില്‍, ടീസര്‍ കാണൂ

ഇത് പൊളിക്കും, തമിഴില്‍ തിളങ്ങാനൊരുങ്ങി നിവിന്‍ പോളി, പ്രൊഫഷണല്‍ റൗഡിയായി റിച്ചിയില്‍, ടീസര്‍ കാണൂ

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിന്‍ പോളിയുടെ തമിഴ് ചിത്രമായ റിച്ചിയുടെ ടീസറെത്തി. തനി റൗഡി വേഷത്തിലാണ് നിവിന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും നിവിനുമാണ് ടീസറിലുള്ളത്. ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം മേയ് 11 നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

തൂത്തുക്കുടിയും കുറ്റാലവും മണപ്പാടിയും കൊല്‍ക്കത്തയിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. കന്നഡ ചിത്രമായ ഉളിഡവരു കണ്ടാതെയുടെ തമിഴ് റീമേക്കാണ് റിച്ചി. ഇന്‍വെസ്റ്റ്ഗേറ്റീവ് ത്രില്ലറായ ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്. പ്രേമം, ആനന്ദം, സഖാവ് തുടങ്ങിയ ചിത്രങ്ങളിലെ അതേ ഗെറ്റപ്പിലാണ് നിവിന്‍ ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഇതില്‍ പ്രൊഫഷണല്‍ റൗഡി കഥാപാത്രമാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് പേരാണ് ടീസര്‍ കണ്ടത്.

നിവിന്‍ പോളിയുടെ അരങ്ങേറ്റ ചിത്രം റിച്ചിയുടെ ടീസറെത്തി

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രമായ റിച്ചിയുടെ ടീസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫേസ് ബുക്ക് പേജിലൂടെ നിവിന്‍ പോളിയും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് വേണ്ടി നിവിന്‍ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്നതാണ് മറ്റൊരു വലിയ പ്രത്യേകത.

പ്രൊഫഷണല്‍ റൗഡിയായി നിവിന്‍ പോളി

തൂത്തുക്കുടി , കുറ്റാലം, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന കന്നഡ ചിത്രമായ ഉളിഡവരു കണ്ടാതെയുടെ റീമേക്കിന്റെ തമിഴ് റീമേക്കിലാണ് നിവിന്‍ വേഷമിട്ടത്. ചിത്രത്തിന് സാന്റാമരിയ, അവര്‍ഗള്‍, എന്നൊക്കെയുള്ള പേരുകളാണ് മുന്‍പ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ തന്നെ ചിത്രത്തിന്റെ പേര് സ്ഥിരീകരിച്ചിട്ടുണ്ട്.

ആമാണ്ട പേപയലേ ഇത് റിച്ചി താന്‍

റിച്ചി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് നിവിന്‍ പോളിയാണ്. തീരദേശ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ നടരാജ് ചിത്രത്തിലൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

പ്രേമത്തിലൂടെ തമിഴ് ജനതയും നിവിനെ സ്വീകരിച്ചു

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിന് ശേഷം നിവിന്‍ പോളിക്ക് വലിയ സ്വീകാര്യതയാണ് തമിഴില്‍ ലഭിച്ചത്. ചിത്രം 200 ദിവസത്തിലേറെ ഓടിയ തിയേറ്ററുകള്‍ തമിഴ്‌നാട്ടിലുമുണ്ട്. അതിനാല്‍ത്തന്നെ മലയാളി പ്രേക്ഷകരെപ്പോലെ തമിഴരും ഏറെ ആകാംക്ഷയോടെയാണ് റിച്ചിയുടെ റിലീസിനായി കാത്തിരിക്കുന്നത്.

റിച്ചി ടീസര്‍ കാണൂ

English summary
Nivin Pauly's upcoming Tamil movie Richie's teaser is out now.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam