»   » നിവിന്‍ പോളി ആരാ മോന്‍.. തന്ത്രപരമായി ഉത്തരം പറഞ്ഞത് കണ്ടോ..?

നിവിന്‍ പോളി ആരാ മോന്‍.. തന്ത്രപരമായി ഉത്തരം പറഞ്ഞത് കണ്ടോ..?

Posted By:
Subscribe to Filmibeat Malayalam

ചില തുറന്ന് പറച്ചിലുകള്‍ പാടുള്ളതല്ല. ഉദാഹരണത്തിന് ആരാണ് നിങ്ങളുടെ ഇഷ്ട നടന്‍ എന്ന് ചോദ്യത്തിന് സത്യമായ ഉത്തരം പറഞ്ഞാല്‍ ചിലപ്പോള്‍ അത് വളര്‍ന്നുവരുന്ന താരമാണെങ്കില്‍ അവിടെ തീര്‍ന്നു. ഒന്നുകില്‍ സിനിമയില്‍ നിന്ന്.. അല്ലെങ്കില്‍ ആരാധകരില്‍ നിന്ന് അതിന്റെ തിക്തഫലം അനുഭവിച്ചേ തീരൂ..

തമിഴിലാണെങ്കില്‍ അജിത്തും വിജയ് യും തമ്മിലാണ് മത്സരം. കമലും രജനികാന്തുമാണ് മുന്‍നിര താരങ്ങളെങ്കിലും ഇവരുടെ പേരില്‍ യുദ്ധം നടക്കാറില്ല. എന്നാല്‍ യുവതലമുറയില്‍ ആരും ഇഷ്ട നടനാരാണ് എന്ന ചോദ്യത്തിന് രജനികാന്തിന്റെയും കമലിന്റെയോ പേര് പറയാറില്ല. അജിത്തോ വിജയ് യോ അല്ലെങ്കില്‍ സൂര്യ.

മോഹന്‍ലാലിനും ഹന്‍സികയെ രക്ഷിക്കാനായില്ല, പിടിച്ചു നില്‍ക്കാനൊരു പിടിവള്ളിയുമില്ലാതെ താരം!!

നിവിനോട് ചോദിച്ചപ്പോള്‍

തമിഴില്‍ കാലുറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന നിവിന്‍ പോളിയോട് ആരാണ് ഇഷ്ട നടന്‍ എന്ന് ചോദിച്ചു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ നിവിന്‍ ഉത്തര പറഞ്ഞു, രജനികാന്ത്!!

രജനികാന്തിനെ ഇഷ്ടം

തനിക്ക് തമിഴില്‍ ഇഷ്ട രജനികാന്തിനെ ആണ്. തലപതി എന്ന ചിത്രം വളരെ അധികം ഇഷ്ടമാണ് എന്നാണ് നിവിന്‍ പറഞ്ഞത്. റിച്ചി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് നിവിന്‍ തന്റെ ഇഷ്ട നടനെ കുറിച്ച് പറഞ്ഞത്.

മലയാളത്തില്‍ ഇഷ്ടം

എന്നാല്‍ മലയാളത്തിലാരാണ് ഇഷ്ട നടന്‍ എന്ന ചോദ്യത്തിന് നിവിന്‍ പോളിയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്, മമ്മൂട്ടി!! പരസ്യമായും അല്ലാതെയും ആ ഇഷ്ടം നിവിന്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഒരുപക്ഷെ...

നിവിന് ദളപതി എന്ന ചിത്രവും രജനികാന്ത് എന്ന നടനെയും ഇഷ്ടപ്പെടാന്‍ കാരണം ചിലപ്പോള്‍ മമ്മൂട്ടിയാവാം എന്നാണ് മമ്മൂട്ടി ഫാന്‍സ് പറയുന്നത്. ദളപതിയില്‍ രജനിയോളം പ്രാധാന്യത്തോടെ മമ്മൂട്ടിയും എത്തുന്നുണ്ട്.

സംഗതി ഏറ്റു

എന്തായാലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഉത്തരം പറഞ്ഞത് കൊണ്ട് അജിത്ത് ഫാന്‍സും വിജയ് ഫാന്‍സും നിവിന്റെ റിച്ചിയെ പൂര്‍ണ പിന്തുണയോടെ സ്വീകരിച്ച് വിജയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂട്ടിന് രജനികാന്ത് ഫാന്‍സും ഉണ്ടാവും.

English summary
sked to Nivin pauly, who is your favorite Tamil actor, Nivin pauly told his answer, 'favorite tamil hero is superstar Raijnikanth and his 'Thalapathy' film is my favorite Tamil film.'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X