»   » നിവിന്‍ പോളിയുടെ തമിഴ് ചിത്രം സണ്ട മരിയ മാറ്റി, ഇനി അവര്‍ഗള്‍

നിവിന്‍ പോളിയുടെ തമിഴ് ചിത്രം സണ്ട മരിയ മാറ്റി, ഇനി അവര്‍ഗള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ഗൗതം രാമചന്ദ്ര മേനോന്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷചിത്രത്തിന് പേര് നിശ്ചയിച്ചു. അവര്‍ഗള്‍ എന്നാണ് പേര്. നേരത്തെ സാന്ദ മരിയ എന്ന പേരില്‍ പുറത്തിറങ്ങുമെന്നാണ് പറഞ്ഞ് കേട്ടത്.

തമിഴിന് പുറമെ മലയാളത്തിലുമായാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം നടനും ഛായാഗ്രാഹകനുമായ നടരാജന്‍ സുബ്രമണ്യനും ചിത്രത്തിന്റെ മലയാളം വേര്‍ഷനില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

രണ്ടാമത്തെ ചിത്രം

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ബഹുഭാഷ ചിത്രമായ നേരത്തിന് ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് അഗര്‍വാള്‍. അല്‍ഫോന്‍സ് പുത്രന്‍ നിര്‍മിച്ച നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എലി എന്ന ഹ്രസ്വ ചിത്രം തമഴില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

പ്രേമത്തിന് വമ്പന്‍ സ്വീകരണം

2015ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ പ്രേമത്തിന് തമിഴ്‌നാട്ടില്‍ വമ്പന്‍ സ്വീകരണമായിരുന്നു. 250 ദിവമാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ പ്രേമം പ്രദര്‍ശിപ്പിച്ചത്.

ആക്ഷന്‍ ഹീറോ ബിജുവിനും

പ്രേമത്തിന് ശേഷം പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവും തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടി. അതിന് ശേഷം ഒത്തിരി പ്രോജക്ടുകള്‍ തമിഴില്‍ നിന്നും നിവിനെ തേടിയെത്തിയിരുന്നു.

ഗൗതം മേനോന്‍ ചിത്രം

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന പെള്ളി ചേലു എന്ന ചിത്രത്തിലും നിവിന്‍ പോളിയാണ് നായിക.

നിവിന്‍ പോളിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Nivin Pauly's Next Gets A Title!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X