»   » നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം റിച്ചി തിയറ്ററിലേക്ക്... റിലീസ് തിയതി പ്രഖ്യാപിച്ചു!

നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം റിച്ചി തിയറ്ററിലേക്ക്... റിലീസ് തിയതി പ്രഖ്യാപിച്ചു!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവതാരം നിവിന്‍ പോളി നായകനാകുന്ന ആദ്യ തമിഴ് ചിത്രമാണ് റിച്ചി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിച്ചി തിയറ്ററിലേക്ക് എത്തുകയാണ്. കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്. റിലീസ് സംബന്ധിച്ച് ഏറെ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യത്തെ ഓളം അവസാനിച്ചോ, റെക്കോര്‍ഡിട്ട വില്ലന്‍ തളര്‍ന്നോ? രണ്ട് ദിവസത്തെ വില്ലന്റെ കളക്ഷന്‍!

മാതൃഭൂമി മലക്കം മറിഞ്ഞു, പത്രത്തെ തള്ളി വില്ലന് സ്തുതി പാടി മാതൃഭൂമി ചാനല്‍! കിട്ടേണ്ടത് കിട്ടിയോ?

richie

കന്നട പതിപ്പിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച രക്ഷിത് ഷെട്ടിയായിരുന്നു അതില്‍ നായകനായി അഭിനയിച്ചതും. തീര പ്രദേശത്തുള്ള റിച്ചി എന്ന ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ് പള്ളിയിലച്ചന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിവിന്‍ പോളിയുടെ റിച്ചി എന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനാണ് പ്രകാശ് രാജിന്റെ കഥാപാത്രം.

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരത്തിലൂടെയാണ് നിവിന്‍ പോളി തമിഴിലെത്തുന്നത്. മലയാള ചിത്രം പ്രേമം തമിഴ് നാട്ടിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. 200 ദിവസത്തിലധികം ചെന്നൈയിലെ തിയറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത്. നിവിന്‍ പോളിയുടെ ഓണച്ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തമിഴ്‌നാട്ടില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു. അതുകൊണ്ടുതന്നെ റിച്ചിയേക്കുറിച്ചും നിവിന്‍ പോളിക്ക് ഏറെ പ്രതീക്ഷകളാണുള്ളത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Nivin Pauly’s Richie release date announced. The movie will hit the screens on December first.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam