»   » നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിന് പേരിട്ടു

നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam


നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് മുതല്‍ തമിഴകം പ്രതീക്ഷയിലാണ്. നിവിന്റെ രണ്ടാമത്തെ തമിഴ് ചിത്രം. നവാഗതനായ ഗൗതം രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കന്നട ചിത്രമായ ഉളിദവാരു കണ്ടാന്തയുടെ തമിഴ് പതിപ്പാണ് ചിത്രം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സാന്താ മരിയ എന്ന പേരിലാണ് ചിത്രം തമിഴില്‍ പുറത്തിറങ്ങുക. ഛായാഗ്രാഹകന്‍ നടരാജ്, ലക്ഷ്മിപ്രിയ എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തില്‍ നെഗറ്റീവ് റോളാണ് നിവിന്‍ പോളിക്ക്. കുത്രാളം, മണപ്പാടി, തൂത്തുക്കുടി എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷന്‍. പാണ്ടി കുമാറാണ് ക്യാമറ.

nivinpauly-01

ലോക ക്ലാസിക്കായ റാഷോമോണിന്റെ ശൈലിയില്‍ ഒരു സംഭവത്തെ അഞ്ചു പേരുടെ കാഴ്ചപാടില്‍ ഒരുക്കിയ ചിത്രമായിരുന്നു ഉളിവദ് കണ്ടാന്ത. 2014 ചിത്രം ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകെയും കൈയ്യടി നേടുകെയും ചെയ്തിരുന്നു.

ഗൗതം രാമചന്ദ്രന്റെ ചിത്രം കൂടാതെ അറ്റ്‌ലീ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അറ്റ്‌ലിയുടെ സഹസംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുക. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും കേള്‍ക്കുന്നുണ്ട്.

English summary
Nivin Pauly's Tamil film is titled Santa Maria.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam