»   »  നിവിന്‍ മലയാളം ഉപേക്ഷിക്കുകയാണോ, തമിഴില്‍ വീണ്ടും വീണ്ടും...!!

നിവിന്‍ മലയാളം ഉപേക്ഷിക്കുകയാണോ, തമിഴില്‍ വീണ്ടും വീണ്ടും...!!

Written By:
Subscribe to Filmibeat Malayalam

പ്രേമത്തിന് ശേഷം നിവിന്‍ പോളി തമിഴ്‌നാട്ടുകാരുടെ സൂപ്പര്‍സ്റ്റാര്‍ ആയി മാറിക്കഴിഞ്ഞു. ആ താരമൂല്യം കണക്കിലെടുത്ത് തന്നെയാവാം നവാഗതനായ ഗൗതം രാമചന്ദ്രന്‍ നിവിന്‍ പോളിയെ നായകനാക്കി ചിത്രമൊരുക്കുന്നത്. നിവിന്റെ അഭിനയമികവും കാരണമല്ല എന്നല്ല.

നിവിന്റെ അച്ഛന് വേണ്ടി തമിഴ് നടന്‍ വിശാല്‍ പ്രാര്‍ത്ഥിക്കുന്നു, എന്തുകൊണ്ട്?

ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു വരുന്നതേയുള്ളൂ. അതിനമുമ്പ് ഇതാ നിവിന്‍ പോളിയ്ക്ക് തമിഴകത്തു നിന്ന് മറ്റൊരു അവസരം കൂടെ. തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനിടെ തമിഴ് നടന്‍ ശിവകാര്‍ത്തികേയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

nivin-pauly

'ആര്‍ ഡി രാജയുടെ മൂന്നാമത്തെ ചിത്രം അധികം വൈകാതെ എത്തും. നവാഗതനായ പ്രഭു രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായകന്‍ നമുക്കെല്ലാം പ്രിയപ്പെട്ട നടനും, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളുമായി നിവിന്‍ പോളിയാണ്'- എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

മലയാളത്തില്‍ പണം വാരുന്ന നടന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ അല്ല, നിവിന്‍ പോളിയാണ്!!

ഇക്കാര്യത്തെ കുറിച്ച് നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണെന്നായിരുന്നു നടന്റെ മറുപടി. ഇതുവരെ ഡേറ്റും മറ്റ് കാര്യങ്ങളും തീരുമാനിച്ചിട്ടില്ലെന്നും നിവിന്‍ പറഞ്ഞു. ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ഗൗതം ചിത്രം ആഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാകും.

English summary
After teaming up with debutant director Gautham Ramachandran for his upcoming Tamil movie, Mollywood's young heartthrob Nivin Pauly is all set to establish a stronghold in Kollywood with another project. The Premam actor has given thumbs up to a movie to be directed by debutant Prabhu Radhakrishnan and scripted by R D Raja.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam