നിവിന്‍ പോളി വീണ്ടും തമിഴിലെത്തുന്നു
അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളി വീണ്ടും തമിഴിലെത്തുകയാണ്. രക്ഷിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് നിവിന്‍ നായകനായി എത്തുന്നത്.
കന്നടയില്‍ സൂപ്പര്‍ ഹിറ്റായിരുന്ന 'ഉലിടവരു കണ്ടത്തേ' എന്ന ചിത്രത്തിന്റെ റീമേക്കാണ് തമിഴ് ചിത്രം. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ രക്ഷിത് തന്നെയാണ് നായകനായി എത്തിയത്. രക്ഷിതിന്റെ ആദ്യത്തെ ചിത്രം കൂടിയായിരുന്നു ഉലിടവരു കണ്ടത്തേ എന്ന ചിത്രം.

ഒരു ഗാങിന്റെ കഥ പറയുന്ന ഉലിടവരു കണ്ടത്തേ എന്ന ചിത്രം തമിഴിലെത്തുമ്പോള്‍ വലിയ ഒരു മാറ്റം തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന്‍ രക്ഷിത് പറയുന്നത്. രക്ഷിത് അഭിനയിച്ച വേഷം നല്ല രീതിയില്‍ തന്നെ നിവിന്‍ കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും രക്ഷിത് പറഞ്ഞു. കന്നടയ്ക്കും തമിഴിനും പുറമേ മലയാളത്തിലും ചിത്രം റീമേക്ക് ചെയ്യുന്നുണ്ട്.
പ്രേമം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിന്‍ പോളിയെ തേടി നിരവധി സിനിമകള്‍ എത്തുന്നുണ്ട്. ഒരാളുടെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രണയത്തെ കുറിച്ച് പറയുന്ന ചിത്രമാണ് പ്രേമം. മൂന്ന് പുതുമുഖ നായികമാരാണ് പ്രേമം എന്ന ചിത്രത്തില്‍ അഭിനയിച്ചത്.


Click it and Unblock the Notifications