ആരാധകര്‍ ഇനിയും കാത്തിരിക്കണം! റിച്ചിയുടെ റിലീസ് നീട്ടി... പുതിയ തിയതി ഇതാ!
കേരളത്തിലേപ്പോലെ തന്നെ തമിഴ്‌നാട്ടിലും ആരാധകരുള്ള താരമാണ് നിവിന്‍ പോളി. മലയാള ചിത്രമായ പ്രേമം ചെന്നൈയിലെ തിയറ്ററില്‍ 200 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി ആദ്യമായി തമിഴിലെത്തുന്നത്. ഇപ്പോഴിതാ പൂര്‍ണമായും തമഴില്‍ ചിത്രീകരിച്ച റിച്ച് റിലീസിന് തയാറെടുക്കുകയാണ്. ഡിസംബര്‍ ഒന്നിന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്.

സെന്‍സറിംഗ് പൂര്‍ത്തിയാക്കി യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഡിസംബര്‍ എട്ടിന് ലോകവ്യാപകമായി റിലീസിനെത്തും. കന്നട ചിത്രം ഉളിഡവറും കണ്ടാന്തെ എന്ന ചിത്രത്തിന്റെ റീമേക്കായ റിച്ചി സംവിധാനം ചെയ്യുന്നത് നവാഗതനായ ഗൗതം രാമചന്ദ്രനാണ്. റിലീസ് സംബന്ധിച്ച് ഏറെ അനിശ്ചിതത്വങ്ങളുണ്ടായിരുന്നു. ഒടുവില്‍ ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.
കന്നട പതിപ്പിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച രക്ഷിത് ഷെട്ടിയായിരുന്നു അതില്‍ നായകനായി അഭിനയിച്ചതും. തീര പ്രദേശത്തുള്ള റിച്ചി എന്ന ഒരു ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ് പള്ളിയിലച്ചന്റെ വേഷത്തില്‍ ചിത്രത്തിലുണ്ട്. നിവിന്‍ പോളിയുടെ റിച്ചി എന്ന കഥാപാത്രത്തിന്റെ വളര്‍ത്തച്ഛനാണ് പ്രകാശ് രാജിന്റെ കഥാപാത്രം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലാണ് നിവിന്‍ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications