»   » ബിക്കിനിയോ?.. ഇല്ലേയില്ലെന്ന് നയന്‍താര

ബിക്കിനിയോ?.. ഇല്ലേയില്ലെന്ന് നയന്‍താര

Posted By:
Subscribe to Filmibeat Malayalam

നയന്‍താര വീണ്ടും ബിക്കിനിയണിഞ്ഞ് വരുന്നതും കാത്തിരുന്നവര്‍ ഇനി വേറെ വല്ലതും അന്വേഷിയ്ക്കുന്നതാണ് നല്ലത്. ബിക്കിനി ഇടുമോയെന്ന് ചോദിച്ചാല്‍ അതെന്താണ് സാധനമെന്ന തരത്തിലാണ് നടിയുടെ മറുപടി.

അജിത്ത് നായകനാവുന്ന വലൈയില്‍ നയന്‍താര ബിക്കിനിയണിയുമെന്ന്് തമിഴ് മാധ്യമങ്ങള്‍ വിളിച്ചുകൂവിയതോടെ ആരാധകരുടെ മനസ്സുകളില്‍ ഒരായിരം ലഡ്ഡുക്കള്‍ ഒന്നിച്ചാണ് പൊട്ടിയിരുന്നു. ബില്ലയിലെ നയന്‍സിന്റെ ചൂടന്‍ ബിക്കിനി രംഗത്തിന് ശേഷമുള്ള നീണ്ട കാത്തിരിപ്പ് അവസാനിയ്ക്കുന്നുവെന്നാണ് അവരെല്ലാം കരുതിയത്. എന്നാല്‍ പൊട്ടിയ ലഡ്ഡുക്കളെല്ലാം വെറുതെയാവുമെന്നാണ് നയന്‍സിന്റെ പ്രതികരണം സൂചിപ്പിയ്ക്കുന്നത്.

Nayantara

വലൈയില്‍ ബിക്കിനി അണിയേണ്ട ആവശ്യമേയില്ല, കഥാപാത്രം അത്ര ഗ്ലാമറൊന്നും ആവശ്യപ്പെടുന്നില്ല. ഇനിയൊരിയ്ക്കല്‍ കൂടി അതിടണമെന്ന് എനിയ്ക്ക് ആഗ്രഹമില്ല. ഈ വാര്‍ത്ത ആരുടെയോ ഭാവനയില്‍ വിരിഞ്ഞതാണെന്നും നയന്‍സ് പറയുന്നു.

കുടുംബാഗംങ്ങള്‍ക്കൊപ്പം പുതുവര്‍ഷം ദുബായില്‍ അടിച്ചുപൊളിച്ചാഘോഷിച്ചതിന് ശേഷമാണ് നയന്‍സ് ചെന്നൈയില്‍ തിരിച്ചെത്തിയിരിയ്ക്കുന്നത്. അജിത്തിന്റെ ചിത്രം പൂര്‍ത്തിയാക്കുന്ന തിരക്കിലാണിപ്പോള്‍ സുന്ദരി. വലൈയ്ക്ക് പുറമെ ആര്യയുടെ നായികയായി രാജ റാണി, ഉദയ്‌ക്കൊപ്പം ഐകെകെ എന്നീ തമിഴ് ചിത്രങ്ങളിലും നയന്‍സ് ഈ വര്‍ഷം അഭിനയിക്കുന്നുണ്ട്.

English summary
Nayanthara goes on to explain that her character in the flick is not glamorous at all. "This is just some imagination of some media people

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam