»   » വിവാഹ വാര്‍ത്തയെ കുറിച്ച് സമാന്ത പറയുന്നു

വിവാഹ വാര്‍ത്തയെ കുറിച്ച് സമാന്ത പറയുന്നു

Written By:
Subscribe to Filmibeat Malayalam

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ താന്‍ താത്കാലികമായി അഭിനയം നിര്‍ത്തുകയാണെന്ന് സമാന്ത പറഞ്ഞിരുന്നു. മറ്റൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചും പ്രതികരിച്ചതോടെ സമാന്ത വിവാഹിതയാകാന്‍ പോകുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നുതുടങ്ങി.

പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്ന സമാന്തയെ സംബന്ധിച്ച ചൂടുള്ള വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയും ഏറ്റെടുത്തതോടെ അത് കത്തിപ്പടര്‍ന്നു. ഒടുവില്‍ വാര്‍ത്തയെ കുറിച്ച് പറയാന്‍ സമാന്തയ്ക്ക് തന്നെ രംഗത്തെത്തേണ്ടി വന്നു.

samantha

ഇനി ഞാന്‍ പറയുന്നത് വരെ വിവാഹത്തെ കുറിച്ച് ചര്‍ച്ച വേണ്ടെന്ന് ട്വിറ്ററിലൂടെ നടി അറിയിച്ചു. വിവാഹത്തെ കുറിച്ച് ചര്‍ച്ച വേണ്ട എന്ന് പറഞ്ഞ സമാന്ത വിവാഹ വാര്‍ത്ത നിഷേധിച്ചിട്ടില്ല എന്നാതാണ് ആരാധകരുടെ കണ്ടെത്തല്‍.

തെലുങ്കിലെ ഒരു യുവതാരമാണ് സമാന്തയയുടെ കാമുകനായി പറഞ്ഞു കേട്ടത്. പ്രണയത്തിലാണെന്ന് പറഞ്ഞ സമാന്ത ആളുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല. സിദ്ധാര്‍ത്ഥും സമാന്തയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ബ്രേക്കപ്പായി

English summary
Samantha, who is basking in the success of her Tamil movie 'Theri,' has denied reports that claimed she was going to get married soon. Her response is aimed at putting an end to the rumours pertaining to her wedding with a popular Telugu actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam