സൂര്യയുടെ 24 നിര്‍മ്മാതാവിന് ഉണ്ടാക്കിയ നഷ്ടം കെട്ടാല്‍ ഞെട്ടും!!
വമ്പന്‍ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് സൂര്യയുടെ 24. ചിത്രത്തിന് ആരാധകര്‍ക്കിയില്‍ മികച്ച സ്വീകരണമായിരുന്നുവെങ്കിലും ബോക്‌സ് ഓഫീസില്‍ കാര്യമായ വിജയം നേടിയിരുന്നില്ല.
ചിത്രത്തിന്റെ മുതല്‍ മുടക്ക് തിരിച്ച് പിടിക്കാനുള്ള കളക്ഷന്‍ പോലും ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ചില്ലെന്നാണ് പറയുന്നത്. 75 കോടി മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 22 കോടി മാത്രമാണ്.
നിര്‍മ്മാതാക്കള്‍ക്ക് 25 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പറയുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഞ്ജാനവേല്‍ രാജ സൂര്യയുമായി ഇക്കാര്യം സംസാരിച്ചുവെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സൂര്യയാണ് നായകന്‍. ചിത്രത്തില്‍ സൂര്യ പ്രതിഫലം വാങ്ങുന്നില്ലെന്നും കേള്‍ക്കുന്നുണ്ട്.
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലാണ് സൂര്യ അടുത്തതായി അഭിനയിക്കാന്‍ പോകുന്നതെന്ന് കേട്ടിരുന്നു. 250 കോടിയാണ് ചിത്രത്തിന്റെ ചെലവ്.
നേരത്തെ ചിത്രത്തിലേക്ക് മഹേഷ് ബാബുവിനെയാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ മഹേഷ് ബാബു പിന്മാറിയതിനെ തുടര്‍ന്നാണ് സൂര്യയെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്.


Click it and Unblock the Notifications











