ആര്യയെ പോലൊരാളെ ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല
യുവതാരം ആര്യ നായകനായി, കഴിഞ്ഞ ദിവസം റിലീസായ 'മീഗമാന്‍' എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി പ്രദര്‍ശനം തുടരുകയായിരുന്നു. എന്നാല്‍ ആര്യ മാത്രം ഇല്ലായരുന്നെങ്കില്‍ ചിത്രം തിയേറ്ററിലെത്തില്ലായിരുന്നു എന്നതാണ് സത്യം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ചിത്രത്തിന്റെ റിലീസിന് വേണ്ടത്ര പണം ഇല്ലാത്തതുകൊണ്ട് നിര്‍മാതാവ് ഹിതേഷ് ആകെ നിരാശയിലായി. ചിത്രത്തിന്റെ റിലീസിങ് മുടങ്ങുമെന്ന അവസ്ഥയെത്തിയപ്പോഴാണ് നായകന്‍ കഥ അറിയുന്നത്. ഉടന്‍ തന്നെ ആര്യ തന്റെ പ്രതിഫലം വേണ്ടെന്ന് വയ്ക്കുകയും റിലീസിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

ആര്യ തന്റെ രക്ഷകനാണെന്നാണ് നിര്‍മാതാവ് പറയുന്നത്. വര്‍ഷങ്ങളായി ഞാന്‍ സിനിമാ രംഗത്തുണ്ട്. എന്നാല്‍ ആര്യയെ പോലൊരാളെ മുമ്പ് കണ്ടിട്ടില്ല. ഇതിന് മുമ്പിറങ്ങിയ 'വന്‍മം' എന്ന ചിത്രമാണ് തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയത്- ഹിതേഷ് പറഞ്ഞു.
മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ഹന്‍സികയാണ് ആര്യയുടെ നായികയായെത്തുന്നത്. സുന്ദര്‍ശു, അഷുതോഷ് റാണ, ആശിഷ് വിദ്യാര്‍ത്ഥി, അനുപമ കുമാര്‍, സഞ്ജാന സിംഗ്, ഹാരിഷ് ഉത്തമന്‍ തുടങ്ങിയ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്. കപ്പിത്താന്‍ എന്നാണ് മീഗമാന്‍ എന്ന പേരിന് അര്‍ത്ഥം.


Click it and Unblock the Notifications