»   » പേരില്‍ മാറ്റമില്ല, കേരളത്തില്‍ ദീപാവലി റിലീസിന് മേര്‍സല്‍ ഒരുങ്ങുന്നത് ഇങ്ങനെ...

പേരില്‍ മാറ്റമില്ല, കേരളത്തില്‍ ദീപാവലി റിലീസിന് മേര്‍സല്‍ ഒരുങ്ങുന്നത് ഇങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ ആവേശ പൂര്‍വ്വം കാത്തിരിക്കുകയാണ് മേര്‍സല്‍ എന്ന ചിത്രത്തിനായി. തെരി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറ്റ്‌ലി ഒരുക്കുന്ന ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്. മൂന്ന് ഗെറ്റപ്പുകളും ഉള്‍ക്കൊള്ളുന്ന ചിത്രത്തിന്റെ ടീസര്‍ യൂടൂബില്‍ നിരവധി റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിട്ട മേര്‍സല്‍ ഒക്ടോബര്‍ 18ന് തിയറ്ററിലെത്തും.

കുതിച്ചു, കിതച്ചു പിന്നെ തളര്‍ന്നു... വെളിപാടിന്റെ പുസ്തകം 32 ദിവസം കൊണ്ട് നേടിയ കളക്ഷന്‍!

സോളോയ്ക്ക് ഇരുട്ടടി, മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാജന്‍ ഫേസ്ബുക്കില്‍! പിന്നില്‍ ആരെന്നോ???

mersal

ബാഹുബലിയുടെ രചയിതാവ് കെവി വിജയന്ദ്രേ പ്രസാദും സംവിധായകന്‍ ആറ്റ്‌ലിയും ചേര്‍ന്നാണ് മേര്‍സലിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ബാഹുബലിയുടെ റെക്കോര്‍ഡ് മറികടക്കാനുള്ള നീക്കത്തിലാണ് മേര്‍സല്‍. 350ല്‍ അധികം തിയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 120ല്‍ അധികം ഫാന്‍സ് ഷോകളാണ് ചിത്രത്തിനായി ക്രമീകരിച്ചിരിക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡ് ബ്രേക്ക് ചെയ്യുന്നതാണ് മേര്‍സലിന്റെ കേരളത്തിലെ റിലീസ്.

2015ല്‍ റെജിസ്റ്റര്‍ ചെയ്ത മേര്‍സലായിട്ടേന്‍ എന്ന പേരുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് കാണിച്ചായിരുന്നു മേര്‍സല്‍ നിയമ പ്രശ്‌നങ്ങളില്‍ പെട്ടത്. എന്നാല്‍ ഹൈക്കോടതി മേര്‍സലിന് അനുകൂലമായ വിധി പുറപ്പെടുവിക്കുകയായികുന്നു. ഒക്ടോബര്‍ മൂന്ന് വരെ മേര്‍സല്‍ എന്ന പേരില്‍ ചിത്രത്തിന്റെ യാതൊരു പരസ്യങ്ങളും പാടില്ലെന്നായിരുന്നു കോടതി വിധി. ഹൈക്കോടതി വിധി അനുകൂലമായതോടെ മാസ് റിലീസിന് ഒരുങ്ങുകയാണ് ചിത്രം.

English summary
No title change for Mersal; grand release on Diwali. The movie will release on 350 plus theaters and 125 fans shows on the first day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X