»   » വിശ്വരൂപം: ഭീഷണി ഭയന്ന് ദിലീപ് പിന്മാറി

വിശ്വരൂപം: ഭീഷണി ഭയന്ന് ദിലീപ് പിന്മാറി

Posted By:
Subscribe to Filmibeat Malayalam
കമലിന്റെ വിശ്വരൂപം മലയാള സിനിമരംഗത്തും വിവാദങ്ങളുടെ ഓളം സൃഷ്ടിയ്ക്കുന്നു. സിനിമ പ്രദര്‍ശിപ്പിയ്ക്കണോ എന്നത് സംബന്ധിച്ചുള്ള തര്‍ക്കം തിയറ്ററുടമകളുടെ സംഘടനയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിടിഎച്ചിലൂടെ റിലീസ് ചെയ്യുന്ന ിത്രം പ്രദര്‍ശിപ്പിയ്ക്കില്ലെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ചിത്രം വിതരണത്തിനെടുക്കാന്‍ തുനിഞ്ഞ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിയ്ക്കാനും സംഘടനയ്ക്ക് സാധിച്ചിരുന്നു. വിതരണം ദിലീപ് ഏറ്റെടുത്താല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നായിരുന്നു ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീറിന്റെ മുന്നറിയിപ്പ്. തിയറ്റര്‍ മേഖലയുടെ അടിവേരറുക്കുന്ന നടപടി അംഗീകരിക്കില്ലെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ വാദം.

സംസ്ഥാനസര്‍ക്കാരും മലയാളത്തിലെ ഒരു സൂപ്പര്‍ താരവും വിശ്വരൂപം റിലീസ് ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും ലിബര്‍ട്ടി വെളിപ്പെടുത്തി. വിശ്വരൂപം കേരളത്തില്‍ ദിലീപിന്റെ കമ്പനി വിതരണം ചെയ്താല്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും. ദിലീപ് നിര്‍മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന സിനിമകള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്നും സംഘടന ഭീഷണിപ്പെടുത്തുന്നു.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ദിലീപ് പിന്‍മാറുമെന്നാണ് അറിയുന്നത്. അനെയെങ്കില്‍ കമലിന്റെ രാജ്കമല്‍ നേരിട്ടാകും ചിത്രം റിലീസ് ചെയ്യുക.

അതേസമയം കേരളത്തില്‍ എ ക്ലാസ് ഒഴികെയുള്ള തിയറ്ററുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയറ്ററുകളിലും വിശ്വരൂപം പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

English summary
Kerala theatre owner's will not be screening Kamal’s upcoming film Vishwarooopam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam